Jun 15, 2014

എങ്ങനെ മറക്കാനാണാ മുറി(വു)കൽ

അപരിചിതമായ ഭവനങ്ങളിലേയ്ക്ക്
കടന്നു ചെല്ലും,
പഴയകാല വസതിയിലെ-
അന്തേവാസികളെ മറക്കാനിഷ്ടപ്പെടാത്ത
പഴഞ്ചൻ  കിടപ്പുമുറികൾ
ഹൈ ഫ്റീക്വൻസിയിൽ
സംപ്രേക്ഷണം ചെയ്യും
ഗതകാല സ്മരണകളുടെ
അവസാന എപ്പിസോഡുകൾ ;
ചുവരുകളെഴുതും
തൂക്കിയിട്ട നിമിഷങ്ങളെക്കുറിച്ച്,
നിന്നിൽ ഞാൻ ചത്തു കിടന്ന
തെരുവിൽ കത്തിയ മരത്തിലെ
ഈറനിലയിലെ നീറിനെക്കുറിച്ച് .

1 comment:

  1. ഇതെഴുതുമ്പോള്‍ കവിയുടെ മനസ്സിലുണ്ടായിരുന്ന ചിത്രമെന്താണെന്നറിയാതെ ഞാന്‍ ചിന്താക്രാന്തനായി തലകുത്തി മറിയുന്നു. തോറ്റെടാ തോറ്റു!!!!!

    ReplyDelete

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...