Oct 6, 2014

അങ്ങനെയൊക്കെത്തന്നെ ആണെങ്കിലെന്ത്‌ / അല്ലെങ്കിലെന്ത് ?

(1)
ഹൃദയം എന്നത്
ഒരുപകരണം ആണെങ്കിൽ
ആ വാക്കിലേക്ക്
സ്ഫടികപ്പാത്രം വീഴുന്നു
അക്ഷരങ്ങൽക്കിടയിലേക്ക്
വിനോദം വരുന്നു.

വാസ്തവത്തിലേക്ക്
കൈ കോടാലി വീണു,
കുമ്പസാരകൂട്ടിലേക്ക്
ഒരു കാട് കയറി വന്നു,
കാട്ടാറ് വന്നു,
പറവകൾ പാലം കടന്നു.
(2)
ചിത്രകാരനായ ചങ്ങാതിയുടെ
ചുണ്ടിൽ നിന്ന് പാറിപ്പറക്കുന്നു,
കാർബണ്‍ കോപ്പികൾ.
വിഹായസ്സിൽ നിന്നു 
പറന്നു വരുന്ന കാക്കകളെ 
അയാൾ വിമാനങ്ങളെന്നു വിളിക്കുന്നു.

ഓടിച്ചിട്ട്‌ കടിക്കുന്ന
ഇരുട്ടിന്റെ കുര
അയാൾ കേട്ടില്ല;
എങ്കിലും കണ്ണിനു പകരം
കണ്ടത് സൂര്യകാന്തിയാണെന്ന്
അയാൾ നുണ എഴുതുന്നു:

''നുണകളുടെ ഉദ്യാനം 
ഹാ ! മഞ്ഞു തൂവും
മന്ദസ്മിതം പോലെ -
സുന്ദര നടനം''

എല്ലാം
കേൾക്കുന്നുണ്ട് കാറ്റ്!!

(3)
കായലുകൾ കടന്നപ്പുറത്തെവിടെയോ
ആകാശത്തിന്റെ ഏതോ ഹെയർ പിൻ വളവിൽ,
 ഇരുട്ടിന്റെ ആഴത്തിൽ നോക്കി,
 അനാഥനായ ഒരു കുഞ്ഞു കരഞ്ഞു.
നീരിൽ വിരിഞ്ഞ
അവന്റെ കണ്ണില് നിന്ന്
മഞ്ചാടി മണികൾ
വീണു വീണു കൊണ്ടിരുന്നു.
കണ്ടു കണ്ടവനിൽ
നിന്നില കൊഴിഞ്ഞു. 

ആരുടെ നോട്ടം കൊണ്ടവന്റെ 
കണ്ണ് കറുത്തു?
ഏതു  തെറ്റില് നിന്നവന്റെ 
പൂക്കൾ വിരിഞ്ഞു?

(4)
എത്രായിരമോ  തുള്ളി 
ജലകണങ്ങൽ  കൊണ്ട് 
നിന്റെ പൂമാല 
പൂര്ത്തിയാവുന്നു 



(തേജസ്‌  - ബലിപെരുന്നാൾ സപ്ളിമെന്റ് )

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...