Oct 23, 2016

പ്രഭാതങ്ങളിലെ 
സ്വസ്ഥ നേരങ്ങളിൽ 
ഉണർന്നെണീറ്റതിന് ശേഷം 
വെളിയിൽ നോക്കിയിരിക്കും നമ്മുടെ- 
നെഞ്ചിൽ നിന്നൂരിയെടുത്ത 
മഴവിൽ തുണ്ടുകൾ കൊണ്ട് 
വട്ടുരുട്ടി കളിക്കും കുട്ടികൾ 
ഓടിനടക്കും നാട്ടുപാതയിൽ, 
വെറുതെ വീണു കിടക്കും ഇലകളിൽ 
സൂര്യന്റെ വിത്തുകൾ തിളങ്ങും 
മഞ്ഞു കണങ്ങൾ 

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...