Oct 17, 2016

Learning

കാലാകാലം മുൻപ്
വിസ്മൃതിയിലേക്ക് ജീപ്പുമറിഞ്ഞു
രക്ഷപ്പെട്ട ഒരോർമയെ
ഈ കുന്നിന്മുകളിലെ
ആകാശത്തിലെ ആത്മഹത്യാ
മുനമ്പിൽ വെച്ച്
വീണ്ടും കണ്ടുമുട്ടുമോ 
എന്നായാലോചനയിൽ
ഉള്ളം കാലിൽ പെരുക്കുന്ന
ഭയത്തിന്റെ നനുത്ത തണുപ്പിനെ
ആട്ടിയകറ്റാൻ പാകത്തിൽ 
എന്ത് ചെയ്യും എങ്ങോട്ടു പോകും
എന്ത്മാതിരി മേൽത്തരം ചിന്തകൾ
നിരത്തും മനസ്സിൽ 
എന്നോർക്കുമ്പോൾ
യാദൃശ്ചികമായി
നതാലിയ പോർട്മാൻ 
ഒരെലുമ്പൻറെ കണ്ണിൽ 
ഉമ്മ വെയ്ക്കുന്നത് കാണുന്നു.
ദ്വിമാനസമവാക്യത്തിന്റെ സാമാന്യരൂപം
അവൻ കണ്ണടച്ചാലോചിക്കുമ്പോഴായിരുന്നു
അവരുടെയീ ഈ സാഹസം
ചുറ്റുമുള്ള ഇപ്പോഴത്തെ കാഴ്ചകൾ
ത്രിമാനമായി കാണുന്ന അവനോട്
ടൗണിലേക്കുള്ള ലാസ്‌റ് ബസ്
എപ്പോഴാണെന്ന് ചോദിയ്ക്കാൻ
പറ്റിയ സമയമാണിപ്പോൾ എന്നതിനാൽ
മൊത്തം വികാരങ്ങളെയും അട്ടിമറിച്ച്
അവൻറെ കാഴ്ചയിലേക്ക്
കടന്നുകയറുകയാണ് ഇപ്പോൾ എന്റെ
പദപ്രശ്നത്തിലെ പ്രാവുകൾ.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...