Feb 10, 2017

Hang Over

ജലമൊഴുകും സായാഹ്നം 
നിണമണിഞ്ഞ നഗരം, 
മധുരപലഹാരത്തിന്റെ അരികു തുണ്ടം,  
പിറന്നാളിന് മുറിച്ച 
ഹൃദയത്തിന്റെ കഷണം, 
ഒന്നിന് മീതെ ഒന്നായി വിഴുങ്ങി 
ബോധമൊരു റിക്ഷ കയറി മറഞ്ഞു പോയി 
എങ്ങനെയോ വന്നു കേറി  
തണുപ്പിൻ പുതപ്പിൽ 
പുതഞ്ഞു മയങ്ങിയു-
ണർന്നു നോക്കുമ്പോൾ 
മുറിയൊരു മുന്തിരിച്ചാറു പോലെ 
ചില്ലു ഗ്ലാസിൽ നിറയുന്നു 
തല കുടഞ്ഞു ജനൽ വഴി 
മഞ്ഞുവീണ വഴിയിലേക്ക് നോക്കി 
 തിരികെ വന്ന് 
കിച്ചൻ തുറന്ന് , മരിച്ചവന്റെ 
പ്രിയപ്പെട്ട കാപ്പിയുണ്ടാക്കി കുടിച്ചു വീണ്ടും 
തല കുടഞ്ഞു , കാലുറയണിഞ്ഞു
വെയില് വരാത്ത വഴികളിലേക്ക് 
ഇറങ്ങി നടന്നു നടന്നു നടന്നു ....
....... 

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...