Mar 26, 2017

Insanity

കാറ്റിൽ പറക്കുന്ന മുടിനാരുകൾ 
ഇരുട്ടിൽ വരയ്ക്കുന്ന ചിത്രങ്ങൾ 
അതിൽ ചിറകു വിരിച്ചു പറക്കുന്നു  മീനുകൾ 
നീന്തി നടക്കുന്നു പക്ഷികൾ 
കുട്ടിസൈക്കിൾ ചവുട്ടി വരുന്നു മഴമേഘങ്ങൾ 
കുതിരപ്പുറത്തേറി വരുന്നു കാറ്റ് 
മഴയിൽ വെളുത്ത കൊമ്പനാനകൾ 
നദിയിലൊഴുകിവരുന്നോടക്കുഴലുകൾ
കരയിൽ തെന്നിക്കയറുന്നു പാട്ടുകൾ 
വെളുപ്പിലേക്കുരുളുന്നു രഥങ്ങൾ 
രാത്രിയൊരു  ലേഖനവിഷയമാവുന്നു
കിടപ്പു മുറിയുടെ ഉപന്യാസങ്ങൾ 
പടിക്കെട്ടിറങ്ങി നടക്കുന്നു     

No comments:

Post a Comment

ഏറ്റവും പ്രിയപ്പെട്ട വസന്തങ്ങളുടെ  നേരങ്ങളെ   കഴിഞ്ഞ കാലങ്ങളിൽ നിന്ന്  തുന്നിയെടുക്കുകയാണ് ഞാനിപ്പോൾ , പക്ഷെ  മേപ്പിൾ മരങ്ങളുടെ ഈ നഗ...