കടലിനടിയിലെ നിരത്തിൽ വെച്ചാണ്
നമ്മൾ കൂട്ടിയിടിക്കുകയെന്നാവും
ബോട്ട് ജെട്ടിയുടെ സാധ്യത പറയുന്നതെങ്കിൽ
നീയെനിക്ക് മത്സ്യത്തിന്റെ
കുപ്പായം തുന്നുക
വിവസ്ത്രരാകുന്ന വേളയിൽ
നിനക്ക് ഞാൻ ചെകിളപ്പൂക്കൾ
സമ്മാനിക്കും
ഇടുപ്പിൽ പച്ചകുത്തിയ നങ്കൂരം
നിന്റെ കപ്പലിനെ തിരയിൽ നിന്ന്
രക്ഷിച്ചേക്കുമെങ്കിൽ
കാറ്റിൽ കാരണമില്ലാതെ ചിരിക്കും, കടൽപ്പാലത്തെ
കടലിൽ മറന്നു കളഞ്ഞിട്ട്
കപ്പൽ കടന്നു പോകുമ്പോൾ
വെരുക് വായിക്കുന്ന വീണയിൽ നിന്ന്
കപ്പൽ ചാലുകളുടെ തേങ്ങലുകൾ
കണ്ടെടുത്ത്
ഫ്രെയിം ചെയ്തു വെയ്ക്കണം
ഇനിയൊരു തവണ നിന്നെക്കുറിച്ചു
പറയുന്നത്
കെട്ടിപ്പിടിക്കുമ്പോൾ ചുണ്ടുകൽക്കിടയിലെ
അടുത്ത ഈരടി,
ജനശതാബ്ദി എക്സ്പ്രെസ്സ്
കടന്നു പോകുമ്പോൾ പാളങ്ങളിൽ
മുഖമുരസുമ്പോൾ പാറുന്നു
ചുണ്ടുകളാണ് കണ്ണുകൾ
ഉടലും തലയും രണ്ടു ദിക്കുകളെ
ധ്വനിപ്പിച്ചു കിടക്കാൻ തുടങ്ങുമ്പോൾ
വരികൾ താളം തെറ്റി
തലകറങ്ങിപ്പോകുമായിരിക്കും
തീവണ്ടി നിന്റെ സ്റ്റേഷനും താണ്ടി
കടന്നു പോയിരിക്കുന്നുവെന്നു-
മാത്രമാണ് ഇനി പബ്ലിഷ് ചെയ്യാൻ
ബാക്കിയുള്ള യാത്രയിലുണ്ടായിരിക്കുന്നത് .
ശേഷം അതിലൊന്ന്
സ്റ്റേഷൻ മാസ്റ്റർ പ്രകാശനം ചെയ്യട്ടെ
അവ്യക്തതകളിൽ തുറമുഖങ്ങൾ
തീവണ്ടി താവളങ്ങൾ നമ്മൾ
പ്രണയിച്ചുപോയവർ ദുരൂഹതകളിൽ
പറയും വീഞ്ഞക്കോപ്പയുടെ കവിതകൾ,
പ്രണയിക്കുന്നവർ പോവട്ടെ ,യാത്രകൾക്കിടയിൽ
അവരെ പാട്ടിനു വിട്ടേക്കുക .
അശാന്തമെങ്കിലും ഓരോ കടലിടുക്കിലും എന്തോ ഒന്ന് മറക്കപ്പെട്ടിട്ടുണ്ട്, അത് അതിന്റെ അന്തരാത്മാവില്‍ കൊതിക്കുന്ന നിത്യതയാര്‍ന്ന ശാന്തി തന്നെയാണ്. ഇതും തെളിഞ്ഞല്ല കാണപ്പെടുന്നത് എന്നാല്‍ അങ്ങനെ ഒന്ന് ഉണ്ടെന്നാണ് ഞാനും കരുതുന്നത്. ഇങ്ങനെ ഓരോ പാതയോരത്തും അതിന്റെ കൂകിപ്പാച്ചിലിന് കൂടെ വരുന്ന ചില കാലനക്കങ്ങള്‍ ഉണ്ട്. രാവ് ചെന്നും അവസാനിക്കാത്ത ഏക്കങ്ങള്‍ വേറെയും. അപ്പോഴും അപ്പുറത്തും ഇപ്പുറത്തും അത്ര വ്യക്തമല്ല ഒന്നും. എങ്കിലും, ഞാന്‍ കരുതുന്നു... അവിടെ അതാ ജീവിതം ജീവിക്കുന്നു എന്ന്. അവ്യക്തയുടെ സാധ്യതകള്‍ പിറകോട്ടല്ല പ്രതീക്ഷ ബാക്കിവെക്കുന്ന മുന്നോട്ടുപോക്ക് തന്നെയാവട്ടെ.!
ReplyDeleteThis comment has been removed by the author.
ReplyDeleteവിരുദ്ധനാണു ഞാന്‍
ReplyDelete