ഇനിയുമെത്രകാലം കഴിഞ്ഞാലും
ഞാനവിടെയും
നീയിവിടെയും
അങ്ങനെയൊക്കെക്കഴിഞ്ഞാലുമി-
ല്ലെങ്കിലും
വിചിത്രമായ ജീവിതത്തിലെ മനോഹര-
ചുവർ ചിത്രങ്ങളെ ഓർക്കുമ്പോൾ,
മറന്നു കളയേണ്ടവയെ
പ്രത്യേകം ഒര്ത്തെടുക്കേണ്ടതിന്റെ-
കഷ്ടപ്പാടും കയ്യും
ഏതു കസീനോ നടത്തിപ്പുകാരന്
മനസ്സിലാക്കാൻ കഴിയും ?
കടപ്പെട്ടുപോയവന്റെ
ബിയർക്കുപ്പികൾ,
വില്ലന്റെ മീശക്കടിയിലെ ചിരി,
കാമുകിയുടെ കഴുത്തിലെ
ദന്തക്ഷതങ്ങൾ,
മതിമറന്നുൻമാദത്തിൻ
കറുത്ത അടിക്കുപ്പയങ്ങൾ
ഏതു കഴിഞ്ഞ കാലത്തിലോ
കടത്തിണ്ണയിലോ
നഷ്ടപ്പെട്ടു കിടക്കും പോലെ കിടക്കും
തീ തുപ്പുന്ന തോക്കിന്റെ
തണലുകളിലേക്ക്
തുറന്നു കിടക്കുന്ന ജനലുകൾ താണ്ടി
വലിയ രഥങ്ങളിൽ അപരിചിതർ
കയറി വരുമ്പോൾ
കടന്നു പിടിക്കുന്നവന്റെ
കറുത്ത വിരലുകൾ
ആരുടെയൊക്കെയോ
ജീവനെയോർത്തെടുക്കും
എത്രയെത്ര കാലം കഴിഞ്ഞും തെളിഞ്ഞും
പൂർത്തീകരിക്കാൻ കഴിയാ
സമസ്യകൾ
പൂരിപ്പിക്കാൻ ശ്രമിക്കുമ്പോൾ
നഷ്ടമാകുന്ന അതിഗംഭീര രസത്തിൽ
നിന്നകന്നകന്ന്
ഇനിയോരുത്തന്റെയിടം -
കയ്യിന്റെ ചെരുവിൽ നിന്നൂർന്നു-
വീഴുന്ന പകിടയും പന്ത്രണ്ടും
വന്നു ചേരാത്ത കളങ്ങളിൽ,കാലങ്ങളിൽ
സുനിശ്ചിതമല്ലാത്ത വിജയത്തിന് വേണ്ടി
വീണ്ടും വീണ്ടും ..........
നോ ഗെയിം
ReplyDelete