Sep 20, 2015

ജൂണിലെ അവസാന ദിനങ്ങൾ

വർഷ മാസത്തിലെ 
അവസാന ദിനങ്ങളേ 
നിങ്ങളിലാഘോഷങ്ങളിൽ 
കാത്തു വെയ്ക്കാൻ 
ഓർത്തു വെയ്ക്കാൻ 
ഞാനൊരു കൂട്ടം സമ്മാനങ്ങൾ 
തുന്നിവെയ്ക്കുന്നുണ്ട് 
എന്ത് വേണം 
എങ്ങനെ വേണം എന്നൊക്കെ 
ധാരണകളുടെ നടുവിലാണ് 
കുഴങ്ങിപ്പോകുന്നതെന്നതിനാൽ 
ധ്വനിപ്പിക്കാതിരിക്കാൻ മാത്രം 
വസന്തത്തിനു ശേഷം 
കരിഞ്ഞു പോകുന്ന പൂക്കളാവാം 
മാറിപ്പോകുമ്പോൾ 
മറന്നു പോകുന്ന മണങ്ങളാവാം
അനാവശ്യം പോലെ 
ഉപേക്ഷിക്കാൻ പറ്റുന്ന നോട്ടങ്ങളാവാം 
പണ്ടു കൊണ്ടുതരാമെന്നു പറഞ്ഞ 
തെന്നലുകളാവാം 
എന്തെന്തു ചന്തമായാലും  കുന്തമായാലും 
പ്രേമം പൊതിഞ്ഞു തരുന്നതായതിനാൽ
സമ്മാനങ്ങളാണ് എന്ന് കരുതുക 
സൽക്കാരത്തിനും 
സന്തോഷത്തിനും ശേഷം 
എടുക്കാൻ മറന്നാലുമില്ലെങ്കിലും 
എടുത്തുവെയ്ക്കാൻ പോലും 
ബാക്കി നിൽക്കാത്ത വിധം 
അലിഞ്ഞു പോകുന്ന സമ്മാനങ്ങൾ 
സമ്മാനങ്ങൾ തന്നെയെന്നു-
കരുതുക.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...