Sep 10, 2015

ഹാ! വൈകാതെ

ഹാ!
നഗരത്തിൽ,
ഉറുമ്പുകൾ പോലെ ജനങ്ങൾ
ജലം പോലെയോഴുകും
നഗരത്തിൽ.
ചിരപരിചിതമായ കാപ്പിക്കടയിൽ
ഞാനിരിക്കുന്നു
ആവി പറക്കും കട്ടൻ കാപ്പി
കാത്തിരിക്കുന്നു
വെറുതെയിരിക്കുമ്പോൾ
മുന്നിലിരിക്കും മേശയിലെ
ഡാഫോഡീലുകളിൽ നോക്കുമ്പോൾ
പിക്കാസോ പറഞ്ഞു നേരാണെന്ന് വരുന്നു
ആ 'നിറങ്ങൾ വികാരങ്ങൾക്കൊത്തു മാറുന്നു' 
കലാലയ ജീവിതത്തിലേക്ക് ഒരുവൻ
കൗമാരവും പേറി വരുന്നു
ജൂബിലിയാഘോഷത്തിന്റെ
പഥയാത്രയിൽ,വരിയിൽ
അവൾ സാരി ചുറ്റി വരുന്നു
ഹാവൂ മനോഹരം അവൾക്കു മുന്നേ
അവളോടുള്ള  വികാരം
ജനങ്ങൾ ജലം പോലെയോഴുകും
നഗര മധ്യത്തിൽ
കാപ്പിക്ക് കാത്തിരിക്കുന്ന ഞാൻ
സ്മൃതികളിൽ പിറകിലേക്ക്
കാറ്റ് പോലോഴുകുന്നു
ദീർഘകാലത്തിനു ശേഷം
ദിവാ സ്വപനത്തിൽ അവൾ വരുന്നു
സഖാവ് വരുന്നു
അവർക്ക് പിറന്ന കിളിക്കുഞ്ഞു വരുന്നു
അതിനു മഞ്ഞ തൂവല് വന്നിരിക്കുന്നു
അത് പറന്നു തുടങ്ങിയിരുന്നു
ഹാ വർഷ മേഘങ്ങളേ
കുഞ്ഞിനെ തെന്നലിന്റെ കയ്യിലേൽപ്പിക്കുന്നു 
ഇത്രയൊക്കെ സംഭവിച്ചു കഴിഞ്ഞിട്ടും
ഇതൊക്കെയും സംഭവിച്ചു കൊണ്ടിരിക്കുമ്പോഴും
ആദ്യം പറഞ്ഞ കട്ടൻ കാപ്പി മാത്രം
ഇനിയും വന്നിട്ടില്ല
ഹുയോ 
പിതാവേ എനിക്കിപ്പോഴെന്ത് ?
കാപ്പി വരാനിനിയും വൈകിയാൽ
ഈ ഇരുപ്പിൽ ഇനിയും കഥകൾ വരും
കാത്തിരിക്കാൻ വയ്യ
സ്മൃതികൾ കൊണ്ടുപദ്രവമുണ്ട്
അത് കൊണ്ടെന്റെ കറുത്ത കുപ്പായക്കാരാ
കറുപ്പ് കഴിക്കനിടവരുത്തരുത്
കാപ്പി ചോദിച്ചാൽ തരാൻ വൈകരുത്

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...