Aug 28, 2015

കാറ്റ് , ഗന്ധം ഇത് കൊണ്ടുള്ള വികാരങ്ങൾ

അസമയത്തിന്റെ അലാറം
അലസനായുറങ്ങുന്നവന്റെ
ചെവികളിലൂതി വിളിച്ചു
അത്യാവശ്യമേതുമില്ലാഞ്ഞിട്ടുമവനുണർന്നു-
കിടന്നു
അനേകം വസന്തത്തിന്റെ
പുതിയ പതിപ്പുകളുമായി
ഗന്ധമാരുതൻ ഒഴുകി വരുന്നു
ഇരുട്ടു വന്നലയ്ക്കുന്നു
കിനാവിൽ നിലാവ് കമ്പളം തുന്നുന്നു
പുതുവസന്തം തൻ
പുത്തൻ പതിപ്പുകൾ പൂക്കൾ
എന്റെ മൂർദ്ധാവിലാഞ്ഞു കൊത്തുന്നു
ഹോ ഗന്ധമേറ്റു പിടയുവാനാവതില്ല
മഞ്ഞുകാലമേ..
മഞ്ഞുകാലമേ ..
എന്നെ പുണരുക.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...