Aug 22, 2015

ഒരു ജലകണം

വിജനതയിൽ വിരസതയാൽ
ആരെയും കാത്തു നിൽക്കാതെ
തെന്നലിന്റെ പോലും തോളിൽ ചേരാതെ
പൂ  പൂത്തു പൂത്തു നിൽക്കുമ്പോൾ
അരികിലോരാൾ വന്നു ചേരുന്നുവ-
യാൾ തന്റെ കണ്ണുകൾ
ചിമ്മിത്തുറക്കുന്നു
നീല നീല -
കൂവള മിഴികൾ
പഞ്ഞി പോൽ വെളുത്ത മേഘങ്ങൾ
ഒഴുകുമാകാശമോ
നദികൾക്ക് മേലെ മാരിവില്ലോ
മഞ്ഞു തെന്നും ഇലയുള്ള മരമുള്ള കാടുകൾ
വിശപ്പു പോലും മറന്നു പോകും വിധം
നോക്കി നോക്കി നിൽക്കുന്നു
ജീവിതമധികമേതോ നിറയെ  നീറുന്ന
പാതകൾ പാതകൾ എങ്കിലിനി,
ഏതിനി വഴിയെന്നോർത്തു
കുഴങ്ങുന്നു
ഒരേ തെരുവിലെ വിളക്കുകൾ കെട്ടു പോകും
ഇരുട്ടിൻ  രാത്രികളിൽ ,
ഒരേ ചില്ലയിൽ നിന്നടർത്തിവിട്ടയിലകൾ
പിണങ്ങിപ്പിണങ്ങി നോവിക്കുമെങ്കിലും
ഇനിയുമറിയാ നഗരത്തിരക്കിന്റെ
ഈർഷ്യകൾ കത്തുകൾ കത്തുകൾ
പോലെ കടന്നു വന്നാലും
കടല് വന്നാലും
എങ്ങും പോകണമെന്നില്ല
നേരമിരുളാതിരിക്കിലും
ശിശിരത്തിലേകാന്തതയിൽ 
​അസ്തമയത്തിനു ശേഷം
മാഞ്ഞുപോവാൻ വിടില്ല
നുണക്കുഴികൾ;

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...