Dec 11, 2015

Album

വഴി നിറയെ വീണു കിടക്കും ഇലകൾ പോലെ 
വാഹനങ്ങൾ 
പച്ച നിറമുള്ള വിമാനം 
കണ്ണാടി പോലെ പുഴ 
പുഴയിൽ, കല്ലിൽ തീർത്ത ഹൃദയം 
നിലച്ചു പോയ ശവപ്പറമ്പിൽ 
മഞ്ഞു വീഴുന്നു 
കണ്ടു ഞാൻ നിന്നിൽ 
കാത്തിരിക്കുന്നവരുടെ വീട് 
കടലിലേയ്ക്ക് തുറക്കും ചവുട്ടുപടികൾ 
ആകാശത്തിലേക്ക് നടക്കാൻ 
വിണ്ട ചെമ്മണ്‍ പാതകൾ 
ഞരമ്പുകളിൽ മരഗോവണി 
കാട് കയറുമ്പോൾ 
മുറിവേറ്റ പുഴ 
ഇലകളിൽ ജലകണവുമായി മരങ്ങൾ 
അവയ്ക്കിടയിൽ തകർന്ന കപ്പൽ 
യാത്രക്കാർ 
ഇരുണ്ട മ്യൂസിയം തേടിയിറങ്ങുന്നവർ 
മധ്യേ ഒറ്റപ്പെടലിന് 
ശേഷം 
ജലത്തിന് നടുവിൽ 
മരത്തിനു നടുവിൽ 
വഴിയുടെ നടുവിൽ 
കുന്നിനു നടുവിൽ 
ആകാശത്തിനു നടുവിൽ 
ബസിനു നടുവിൽ 
കപ്പലിന് നടുവിൽ 
പച്ചപ്പിനു നടുവിൽ
വരൾച്ചയ്ക്ക്  നടുവിൽ 
ഹൃദയം ! ഹൃദയം !!

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...