Dec 22, 2015

8.45pm @Museum park

മഞ്ഞിൽ നനഞ്ഞ 
പൂച്ചക്കുഞ്ഞുങ്ങൾ കരയുന്നു 
കനലുകൾ വേണം 
ചാരു ബെഞ്ചുകൾ വേണം 
മുയലുകൾ അല്ലെങ്കിലും 
ക്യാരറ്റ് വേണം 
വേണം വീണ്ടും 
കൊണ്ട് കൊടുക്കുന്നവന്റെ 
കരളുകൾ 
ദേ പേർഷ്യൻ കപ്പൽ 
കരയ്ക്ക്‌ വരുന്നു 
മ്യാവൂ ..മ്യാവൂ  

നോക്കൂ 
ചേർന്ന് നിന്ന് മിണ്ടുമ്പോൾ 
ചൂളം വിളിക്കാതെ 
ആ തീവണ്ടി കടന്നുപോയി 
കൈ തണ്ടയിലെ 
തന്ത്രികൾ ചതഞ്ഞു 
ഔ ഈ നിമിഷം നാരങ്ങാ വെള്ളം 
എന്ത് സുഖം 
സുഖം !

തോഴാ 
​​അതാ കിതപ്പുകളുമായി 
കാറ്റ് വരുന്നു 
തീർന്നു പോകാമെന്ന 
സാധ്യതകളുടെ കെണിയിലേക്ക്
അടുത്ത ഏതു  നിമിഷവും 
ഞാൻ വീണു പോയേക്കും 
ഊൗഫ് ..ആ കാറ്റ് 
അതിനാലണയാൻ 
ഞാൻ ബാക്കിയുണ്ടാവരുത്  
നിന്റെ ശ്വാസം കൊണ്ടെന്നെ 
സ്വതന്ത്രമാക്കുക 

ഏതോ മാതിരി സുഗന്ധം കൊണ്ട് 
ഒരു ചാവേർ നമ്മെ കടന്നു പോവുന്നു 
ഏതു  നിമിഷവും അയാൾ ചിതറിതെറിച്ചേക്കാം
നമ്മൾ ഗന്ധം കൊണ്ട് മൂടപ്പെട്ടെക്കാം..  

ദൈവമേ 
അകൽച്ചയുടെ ഗന്ധം 
മെതിയടി താളം 
താങ്ങുവാനാവതില്ല, നിന്റെ- 
കുന്തിരിക്കം പുകയ്ക്കാതിരിക്കൂ 
ചുണ്ടിൽ നിന്നാ 
കുഴൽ മാറ്റിപ്പിടിക്കൂ   

എന്നിട്ടും അതാ ഇരുട്ടിൽ  നിന്നൊരു ബലൂണ്‍ 
അടർന്നു  പൊങ്ങുന്നു 
പ്രിയപ്പെട്ടവനെ വേരുകളിൽ 
നിന്ന് വേർപെട്ട നിന്റെ ഹൃദയമാണതെന്ന് 
ഞാനെങ്ങനെ അവളോട്‌ പറയും  

 

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...