Jan 30, 2016

ജീവിച്ചിരിക്കുന്നത്‌!

ഒരു ദിവസത്തിനു കൊള്ളാൻ കഴിയുന്ന 
മുഴുവൻ പ്രതീക്ഷകളെയും തുറന്നു വിടാൻ 
കാത്തിരിക്കും വേളയിലാണ് 
വെട്ടി തിളയ്ക്കുന്ന വെള്ളത്തിലേക്ക് 
ചായപ്പൊടി തൂവുന്നത്   
ഒരു പ്രഭാതത്തിൽ എന്നോട് 
കാണിക്കാവുന്നതിൽ വെച്ചേറ്റവും 
വലിയ ഔദാര്യമാണത് എന്നതിനാൽ 
അടുത്ത പടിയായി അതിലേക്ക് പഞ്ചസാര 
കലരാനും കഴിഞ്ഞ നിമിഷം വരെ  
ജലമായിരുന്നതിനെ 
ചായയിലെക്ക് പരിവർത്തനം ചെയ്യാനും 
ഞാൻ  അനുവദിക്കുന്നു 
വിസമ്മതത്തിൽ കൈക്ക് പിടിച്ചു ചെയ്യിക്കാൻ 
ഉടൽ  നനഞ്ഞു നിൽക്കുമെനിക്കാ-
വില്ലെന്നറിയാമെങ്കിലും 
അടുത്ത നിമിഷം ഹൈവേ കടന്നു-
പോവേണ്ടതുള്ള തിനാലും 
ഏതു മുന്തിയ തോന്ന്യാസങ്ങൾക്കും 
ഞാൻ കൂട്ട് നിൽക്കും 
തമ്മിൽ കാണുന്ന 
സുവർണ സായന്തനങ്ങളിൽ  
പരിശുദ്ധമായ ആകാശത്തിനു കീഴെ വെച്ച് 
നീ തരുന്ന ആലിംഗനങ്ങളുടെ 
സ്ഫുലിംഗങ്ങൾ ,
 അടുത്ത ദിവസവും 
ജീവിക്കാം എന്ന പ്രേരണ നൽകുന്നത്  കൊണ്ട്  
നിനക്കങ്ങനെ എന്തുതരം  തോന്നിവാസങ്ങൾ
വേണമെങ്കിലും  ചെയ്യാം.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...