കാലം കാലം കലമാനുകളുടെ ഹൃദയം,
നമ്മെ കടന്നു പോകും
അരുവികൾ..
അസ്വസ്ഥതകൾ..
അനുരാഗങ്ങൾ
കൂവളമിഴികൾ കൂവളമിഴികൾ
രക്തപുഷ്പങ്ങൾ
ഓർത്തിട്ടുണ്ടോ എല്ലാം കണ്ട നിലാവിനെ കുറിച്ച്,, ?
മേഘങ്ങളെ കുറിച്ച്..?
ഇല്ല.. ശരി !
ആ മിഴാവിനോട് മിണ്ടാതിരിക്കാൻ പറയൂ..
ആ നോവിനോട് ഒന്ന് ചിരിക്കാൻ പറയൂ
എന്തിനെ കുറിച്ചും
കണ്ണുകളോട് ചോദിക്കണം
അതിനു മുൻപ് ധമനികളിലേയ്ക്ക് നോക്കണം
ഈയലുകൾ പറഞ്ഞു തന്നേക്കും
തങ്ങളകപ്പെട്ട വിതുമ്പലുകളെ കുറിച്ച്
കോശങ്ങൾക്കിടയിൽ ചെന്ന് തട്ടുന്ന
ശ്വാസങ്ങളെ കുറിച്ച്.
ഓ
നഷ്ടപെട്ട ബ്യൂഗിളുകൾ
അവയ്ക്ക് മുന്നേ പോയ അവദൂതന്റെ പാട്ടുകൾ
ഉമിനീര് വറ്റിയ പാട്ടിലെ യാത്രകൾ
മതി മതി ബാലേ
കളം വിട്ടു പോവുന്ന ഗായകന്റെ
ഹാർമോണിയത്തിനെ അവഗണിക്കൂ
അവഗണിക്കൂ..
അയാൾ ആനന്ദത്തോടെ ജീവിക്കട്ടെ
No comments:
Post a Comment