Dec 26, 2015

Some1 i know

നീയെന്നോ 
നീചനെന്നൊ 
നിലോഫറെന്നോ 
നിനക്കെന്നെ വിളിക്കാം 
കാട്ടിലോ കെണിയിലോ 
കള്ളിമുൾചെടിയുടെ ഇടയിലോ 
ഇരുന്ന് ഞാനത് കേൾക്കും 
എന്ത് കൊണ്ടെന്നാൽ 
എന്റെ ശാരികേ 
നിന്നെയോർക്കുമ്പോൾ 
ഉള്ളിലോഴുകുന്ന തടാകങ്ങളിൽ 
മുഖം നോക്കുന്ന മാനുകളുടെ 
കണ്ണുകളെ ഓർമ വരുന്നത് കൊണ്ട് മാത്രം.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...