ചുവരിൽ ആണിയടിച്ചു തൂക്കിയ
നിറമില്ലാ ചിത്രങ്ങളിലേയ്ക്ക്
അവധി ദിവസങ്ങൾ കേറിക്കൂടുകയാണ്
അതേ സമയം വീട്ടിലേക്കുള്ള
ഇടുങ്ങിയ വഴിയിൽ
വാഹനങ്ങളും മനുഷ്യരും
ഞെരുങ്ങിക്കടന്നു പോകുന്നു
ആത്മഹത്യക്ക് മുൻപ്
ആ വലിയ കെട്ടിടത്തിൽ നിന്നുള്ള
നോട്ടത്തിൽ എനിക്കെന്റെ
പ്രിയപ്പെട്ട ഉറുമ്പുകളെ ഓർമ വരുന്നു
ഒരു മഴ കൊണ്ടുള്ള പോറുതികേടുകൾ
ഇത്രയൊക്കെയാണെങ്കിൽ
പുറത്തിറങ്ങാതെ കൂട്ടിൽ കഴിയുന്ന
നിഴലുകളെ പഴിക്കുന്നത്
തെറ്റായ നടപടിയാണ്
ഇതൊരു വലിയ ക്യാൻവാസിൽ കൊള്ളുന്ന തരം
ആലോചനയാണ്
അങ്ങനെയങ്ങനെ
തനിച്ചു തെരുവിൽ മഴ നനയുമ്പോൾ
നാല് ചന്ദന ലോറികൾ
എന്നെ കടന്നു പോകുന്നു
ഒഹ് ഉടൽ നിറയെ മണമുള്ള കാറ്റ്
No comments:
Post a Comment