Dec 9, 2019

വല്ലപ്പോഴും ?!

എങ്ങനെയുണ്ട് ജീവിതമിപ്പോൾ?
രസമുണ്ട്
വളരെ വല്ലപ്പോഴും ഒരു പൂമ്പാറ്റയായി.. 
ഉടലിലോ മറുകിലോ ഒളിക്കാമെന്നു സങ്കല്പിക്കുമ്പോൾ.
ആഹാ !
മിടിപ്പുകളിൽ നിന്ന് വേർപെട്ടു നീന്തുന്ന 
മീനുകൾക്കിപ്പോൾ ഈ കഥയിലെന്തിനാണ് 
ഒരു മഞ്ഞുകുപ്പായം എന്ന് 
ചിന്തിച്ചു തുടങ്ങും വരെയൊക്കെ 
അത് കൊള്ളാമായിരിക്കും അല്ലേ?
അതേയതേ..
പിന്നെ എങ്ങനെയുണ്ട് മരണത്തെകുറിച്ചിപ്പോൾ?
അതൊരു പൊളിപ്പൻ കവിതയാണ്, ഏതാണ്ടിങ്ങനെ..
വൈകിയിട്ടില്ലൊട്ടും
വൈകുന്നേയില്ലയെ-
ന്നുപറഞ്ഞോടി വന്നു
ജീവിതവുമായ് കൂട്ടിയിടിച്ച
കാറപകടമേ
ജീവനിൽ നിന്ന് രാജി
വെച്ചോടുവാനുള്ള
നിന്റെയീ സുന്ദരനാശയം
ഇത്രനാൾ തലച്ചോറിന്റെ
ഏതു ഭാഗത്തായിരുന്നു താമസം?

2 comments:

  1. ങേ... മരണം പേടിച്ച് ഇവിടെ വന്നപ്പോ ഇവിടെ കവിതേം പിടിച്ചു മരണം.

    ReplyDelete

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...