Apr 11, 2020

പിസ്താഷ്യോ ഫ്ലേവറിൽ
എന്റെ വേനല്ക്കാലജീവിതം
തരക്കേടില്ലാത്ത വിധം
തണുപ്പ് പറ്റിക്കൊണ്ടിരിക്കെ
വിപ്ലവകാല ജീവിതത്തിലെ
സ്മൃതിപഥങ്ങളെ ഉഴുതുമറിച്ചു
കൊണ്ട് വന്ന ചിലതരം
അചഞ്ചല വികാരങ്ങളെ
എന്നോ കയറ്റിവിട്ട
കൽക്കരിത്തീവണ്ടി വീണ്ടും
വന്നെന്തിനിത്തരം 

വിനോദങ്ങളിലേർപ്പെടുന്നു
എന്നറിയാൻ വയ്യെങ്കിലും
വന്നവർക്ക് വിചാരങ്ങളിൽ 

കോൺ സൂപ്പ് വിളമ്പി 
സൽക്കരിക്കുമ്പോൾ
നിങ്ങൾ മുറിവുകൾക്കാഹാരം 

വിളമ്പുന്നുവെന്ന് കരുതുന്നത് നിർത്തൂ

നിറതോക്ക് പണ്ട് 

ക്ഷിക്കാതിരുന്ന 
ജനതയിനി ഒരിക്കലും
നിങ്ങളുടെ മുറിവുകളെ
ഉണക്കാൻ 

പോകുന്നില്ലെന്ന് 
ഓർത്ത്കൊണ്ട് വിപ്ലവസൂര്യനെ
താലോലിച്ചു കൊള്ളുക


പക്ഷെ നോക്കൂ
ചിലിയൻ പറവകൾ 

കൊത്തികൊണ്ടുവരുന്ന
സന്ദേശങ്ങൾ 

നിങ്ങളുടെ നിബിഡ-
വനങ്ങൾക്കാശ്വാസമാവുമോ?

അതേ സന്ദേശങ്ങൾ
നിങ്ങളുടെ 

വസന്തങ്ങളെ 
പരിഭാഷപ്പെടുത്തുമോ
എന്നോർക്കാതെ 

പറവകളുടെ 
ഉയരങ്ങളിൽ നിന്ന്
ഓർമകളിലേക്ക് 

എടുത്ത് ചാടാതിരിക്കാൻ
കിണഞ്ഞു ശ്രമിക്കുക
ആത്മസംയമനം
അല്ലലുണ്ടാക്കാറില്ലെന്നറിയാമല്ലോ.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...