Apr 11, 2020

ആ അലസതയിൽ
ഞാൻ യുവത്വം
ഉപേക്ഷിച്ചു
കാലമെന്ന പേരിൽ
ഒരു വാഹനം എന്നെ
ഭാവിയിലേക്ക്
കടത്തിക്കൊണ്ട് പോയി
വൈകാതെ വന്ന
വാർദ്ധക്യത്തെ ഞാൻ
വല്ലാതെ തഴുകിയോമനിച്ചു.
പ്രഭാതങ്ങളിൽ 

ഉയിർ വിട്ടുപോയി,
വഴുവഴുപ്പുള്ള 

വൈകുന്നേരങ്ങളിൽ
വഴുതി വീണു കൊണ്ടേയിരുന്നു,
നിശാനിറങ്ങളുടെ 

നീലപ്പകർച്ചകളിലേക്ക്
നിമിഷങ്ങൾക്കുള്ളിൽ
വന്ന് നിറഞ്ഞു
ഓർമകളായി
ആശംസകളായി
തൊട്ടടുത്ത 

കാലങ്ങളിലേക്ക്
മുറിവുകളുടെ നദി
കണക്കെ ഒഴുകിപ്പോയി.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...