Apr 11, 2020

സാധ്യതകളുടെ
ഈ നഗരത്തിന്റെ
വേരുകളിൽ
കൈമോശം വന്ന
വഴികൾ കുറുകെ
വലിച്ചു കെട്ടിയ
ഇലക്ട്രിക് തന്ത്രികൾ,
മഞ്ഞകാബുകൾ,
ചുവപ്പൻ ട്രാമുകൾ 

എന്നിവയ്ക്കിടയിലെ
തുകൽചെരിപ്പുകളുടെ
ഈണത്തെ കൂസാതെ
ചുരുട്ട് വലിക്കുന്ന
തെരുവിലെ ഗായകന്റെ
വിലാസമാരെങ്കിലുമാരായുമ്പോൾ
അയാൾ
സംഗീതം മറക്കുകയാവും
വിശപ്പിന്റെ താളം
അയാളെ അതിവേഗം 

ആഞ്ഞു വലിക്കാൻ
പ്രേരിപ്പിച്ചു കൊണ്ടിരിക്കും
കീറിത്തുന്നിയ 

കീശയ്ക്കു പിറകിലെ
പഴക്കം വന്ന ഹൃദയം
പ്രായം മറന്നു മിടിക്കുന്നുണ്ടാവണം
ശ്രദ്ധിക്കൂ
ഇപ്പോൾ നിങ്ങൾക്ക് 

ആ തുകൽ ചെരിപ്പിന്റെ 
ഈണം കേൾക്കാം
ലബ്‌... ടബ്.. ലബ്.. ട !

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...