Apr 11, 2020

ഏത് തരം ഉന്മാദങ്ങളുടെ
നഗരത്തിലെ 
അവിശ്വാസികളാണ് 
നാമെന്നോർക്കാതെയാണ് 
മാർത്താ
എഴുത്തുകൾ 
ചിതറി വീഴുന്നത്
വീഞ്ഞപ്പാത്രങ്ങളുടെയും 
പാനീസു വിളക്കുകളുടെയും 
നഗരത്തിൽ
ഏതോ 
തടി മേശയ്ക്കരികിലെ 
ചായക്കോപ്പകൾക്കിരുപുറം 
ഇരുന്നാണ് 
അതേ കോപ്പകളിലെ 
ചായക്കടലുകളെ 
കുറിച്ചു പറഞ്ഞതെന്ന്
ഓർക്കാനേ കഴിയുന്നില്ല

അതൊരു 
തെളിഞ്ഞ ഓർമയല്ല 
മാർത്താ
അതിലും 

വലിയ ഉന്മാദങ്ങളുടെ 
വൃത്തങ്ങളിലൂടെ 
പറന്ന പറവകളുടെ
ചിറകുകളുടെ
സഞ്ചലനമായിരുന്നു.


ഇതൊരു 

മങ്ങിയ ചിത്രമാവുന്നില്ല.
കൂടുതൽ 

തെളിഞ്ഞ നീരിലെ
പൂക്കൾ 
പോലെയാവുകയായിരുന്നു
ഈ നിരപ്പിൽ 
ഇപ്പോഴില്ലാത്ത
ഓളത്തിൽ നമ്മൾ 

നഷ്ട്ടപെട്ടുപോവുകയാണ്
മാർത്താ 

നഷ്ടങ്ങളിൽ നീ
ഞാൻ,
മാർത്താ..

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...