Aug 19, 2013

എ പ്രൊപ്പോസൽ ഓഫ് ആൻ അനാർക്കിസ്റ്റ്

മരിജ്വാന വിളയുന്ന നാട്ടിൽ ചെല്ലേണം
മന്ത്രിയുടെ മകളെ 
പെണ്ണ് ചോദിക്കണം.

മദ്യപിക്കാത്തവനാണ് 
പുക വലിക്കാത്തവനാണ് 
ബോബ് മാർലിയിവന്റെ 
കണ്‍ കണ്ട ദൈവമാണ് 
പെണ്ണ് തന്നനുഗ്രഹിക്കണം 

അണ്ടർവെയറിൽ കഞ്ചാവിന്റിലയുണ്ട് 
കഴുത്തിനു പിന്നിൽ ചെഗുവേരയിരിപ്പുണ്ട്
*വീഡ് ഈസ്‌ ഗോഡ് 
എന്നത് എന്റെ ആരാധനാമന്ത്രമാണ് 
പുകകൊണ്ടെന്നും പള്ളിമണി മുഴക്കി  
അമാവാസി  തുന്നിയ ളോഹ ധരിച്ചു 
കുർബാന കൊടുക്കുന്നുണ്ട് 
വിശുദ്ധരുടെ ഗാനം മൂളാരുമുണ്ട്

രാജാവിന്റെ മകളോട് കമ്പമില്ല 
അഹങ്കാരമൊട്ടുമില്ല
സത്യമാണ് പക്ഷെ 
അങ്ങയുടെ മകളോട് പ്രണയംപോലെന്തോ ആണ്  

നേര് /നെറികേടും ആവശ്യത്തിലധികമുണ്ട് 
**കോപ്സ് നെ കണ്ടാൽ പേടിക്കുകയില്ല 
കാശിനും പെഗ്ഗിനും ഒറ്റുകൊടുക്കില്ല
എന്നെയും മകളെയും 
ഉടമ്പടിയിൽ ചേർക്കണം 
സ്ത്രീധനം തേവയില്ല
പുല്ലുമണമുള്ള ഒരുമ്മ തന്നാൽ മതിയാകും  

തെരുപ്പുകാരുടെ രാജവാണ്  
പുല്ലു വലിക്കുന്ന തേരുണ്ട് 
വായുവിൽ സഞ്ചരിക്കാനറിയാം
ഞാനുമവളും ഹൃദയാകൃതിയിൽ
രണ്ടു ബലൂണ്കളാവും
***മെക്സിക്കൻ വിമാനങ്ങളാവും
ആകാശത്ത്‌ പ്രണയിക്കും  

പുംഗവാ..
മകളെ എനിക്ക് തന്നേക്കൂ 
ഞാനുമവളും ഒരേ ചുണ്ടിലെരിഞ്ഞു -
ജീവിച്ചു  കൊള്ളാം 
ഞങ്ങളിവിടെ അടുക്കള തോട്ടമുണ്ടാക്കും 
ആവശ്യക്കാരന്റെ പുതിയ രാജ്യം പണിയും 
അനന്തരം പിറക്കുന്ന 
കുട്ടികൾക്കെല്ലാം ,യഥാക്രമം 
****'ഹാഷ്','ഡോപ്പ്','ചീബ' എന്നിങ്ങനെ പേരുകൾ നല്കാം 
പച്ചക്കുപ്പായം തയ്ച്ചു കൊടുക്കും 
കഴുത്തിൽ പച്ച കുത്തിക്കൊടുക്കും 
അവരെ തെരുവിന്റെ അധിപരാക്കും 
തീര്ന്നു പോവാത്ത ഓർമ്മകൾ 
ഞരമ്പുകളിലൂടെ കടത്തിവിടും.

അവസാനത്തിൽ ഞാനുമവളും 
തോട്ടത്തിന്റെ നടുവിലെ കല്ലറയിൽ 
ഒന്നിച്ചു പുണർന്നു കിടക്കും.
ഞങ്ങൾ ചുംബിക്കുമ്പോൾ 
നിന്നെയൊർക്കും, വീണ്ടുമൊരു പുക-
കൂടിയെടുക്കും 
ശ്വസിക്കും..
മണക്കും.. 
മരിക്കും.

അത് കൊണ്ടങ്ങുന്നെ.
മരിജ്വാനയുടെ മന്ത്രീ 
കനിയണം , മകളെ ഒരിക്കലെങ്കിലും 
മംഗലം കഴിപ്പിച്ചു തരണം 

ഒരു പുകയിൽ പരസ്പരം 
അലിഞ്ഞു ജീവിക്കാനനുവദിക്കുക
ശ്വസിക്കാനനുവദിക്കുക.   



*weed = കള അഥവാ കഞ്ചാവിനു പറയുന്നൊരു പേര്.
** cops = പോലീസ് 
**** മരിജ്വാനയുടെ വിവിധ ചെല്ലപ്പേരുകൾ . 
*** കൌമാരക്കാർ അവയുടെ ഉപഭോഗത്തെക്കുറിച്ച് പരാമർശിക്കുന്ന വാക്കുകളിൽ/പ്രയോഗങ്ങളിൽ  ഒന്ന് 

1 comment:

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...