കഴിഞ്ഞ മഴയിലോ
മഞ്ഞു കാലത്തിലെന്നോ
വികാരങ്ങൾ വിചാരങ്ങൾ
ഇട്ടുവെച്ചിരുന്ന ശരീരമൊരെണ്ണം
പൊട്ടിച്ചിതറി - ഒരു മുഖം
മാത്രം പ്രതിഫലിപ്പിക്കും
കല പില കണ്ണാടിക്കീറുകളാകുന്നു
കൈ മുട്ടിനു താഴെ രണ്ടു
വയലിനുകൾ
കൈയിൽ കൈ ചേര്ത്തു
ഗാനത്തിനൊപ്പം ചുവടു വെയ്ക്കുന്നു
നീ
അതിപുരതനമാമേതോ ഗോത്ര സംഗീതം കേട്ട്
ലയിച്ചു പോകും മുഖങ്ങൾ,
പരസ്പരം മുഖത്തോടു -
മുഖം നോക്കിക്കിടക്കും മുഖങ്ങൾ
ആണോ പെണ്ണോ എന്നറിയാത്ത വിധം
ഉരുകിയുരുകിയില്ലാതെയാകുന്നു
മുറുകുന്നു സംഗീതം
വയലിന്റെ തന്ത്രികൾ
വികാരങ്ങൾ വിചാരങ്ങൾ
ഇട്ടുവെച്ചിരുന്ന ശരീരമൊരെണ്ണം
പൊട്ടിച്ചിതറി - ഒരു മുഖം
മാത്രം പ്രതിഫലിപ്പിക്കും
കല പില കണ്ണാടിക്കീറുകളാകുന്നു
കൈ മുട്ടിനു താഴെ രണ്ടു
വയലിനുകൾ
ഞരമ്പുകൾ
തന്ത്രികൾ
തന്ത്രികൾ
കൈയിൽ കൈ ചേര്ത്തു
ഗാനത്തിനൊപ്പം ചുവടു വെയ്ക്കുന്നു
നീ
അതിപുരതനമാമേതോ ഗോത്ര സംഗീതം കേട്ട്
ലയിച്ചു പോകും മുഖങ്ങൾ,
പരസ്പരം മുഖത്തോടു -
മുഖം നോക്കിക്കിടക്കും മുഖങ്ങൾ
ആണോ പെണ്ണോ എന്നറിയാത്ത വിധം
ഉരുകിയുരുകിയില്ലാതെയാകുന്നു
മുറുകുന്നു സംഗീതം
വയലിന്റെ തന്ത്രികൾ
എന്റെ ഞരമ്പുകൾ
കൈയോട് കൈ ചേര്ത്തു -
വെയ്ക്കുന്നു വീണ്ടും നീ
പതിയെ പതിയെയുടഞ്ഞ
സന്തോഷങ്ങൾ തിരികെ
തട്ടിൻ പുറത്തു വരുന്നു
ഉരുകിയൊലിക്കാൻ തുടങ്ങുന്നു
മുഖങ്ങൾ
ഇത്തിരി സ്നേഹം കൊണ്ടമ്മ
വരുന്നു
മുടികളിൽ തഴുകുന്നു
വെയ്ക്കുന്നു വീണ്ടും നീ
പതിയെ പതിയെയുടഞ്ഞ
സന്തോഷങ്ങൾ തിരികെ
തട്ടിൻ പുറത്തു വരുന്നു
ഉരുകിയൊലിക്കാൻ തുടങ്ങുന്നു
മുഖങ്ങൾ
ഇത്തിരി സ്നേഹം കൊണ്ടമ്മ
വരുന്നു
മുടികളിൽ തഴുകുന്നു
തിരികെ പോകുന്നു
നിന്റെ സംഗീതം
വീണ്ടുമാഴങ്ങളിൽ..
പൊട്ടി വീഴുന്നു
തന്ത്രികൾ ഞരമ്പുകൾ
സന്തോഷമങ്ങനെ
സന്തോഷത്തിന്റെ മുഖങ്ങൾ
ഉരുകി യുരുകിത്തീർന്നു പോകും പോലെ
നിന്റെ സംഗീതം
വീണ്ടുമാഴങ്ങളിൽ..
പൊട്ടി വീഴുന്നു
തന്ത്രികൾ ഞരമ്പുകൾ
സന്തോഷമങ്ങനെ
സന്തോഷത്തിന്റെ മുഖങ്ങൾ
ഉരുകി യുരുകിത്തീർന്നു പോകും പോലെ
ഉരുകിയുരുകിത്തീർന്നു
പോ ...കു ...ന്നു .
No comments:
Post a Comment