സില്ക്ക് സ്മിത എന്നത്
എനിക്കുണ്ടായിരുന്ന ആകാംക്ഷയുടെ
കുട്ടിക്കാലത്തെ പേരാണെന്ന്
ആർക്കെങ്കിലും അറിയുമോ ?
''ആകാശം ഫോർ സെയിൽ''
എന്നൊരു ബോർഡ് വെച്ച്
ഒരേക്കർ ആകാശത്തിനു
ഒരു കോടി രൂപ
മാർക്കെറ്റിൽ വില പറഞ്ഞാൽ
അത് വളരെ കൂടുതലാകുമോ/
ആരെങ്കിലും വാങ്ങാൻ വരുമോ ?
കടലിന്റെ നടുവിൽകൂടി പോകുമ്പോൾ
നാരങ്ങാ വെള്ളം പൂശണമെന്ന്
മണ്ണാരത്തൊടി ജയകൃഷ്ണന് തോന്ന്യാ
എന്തൂട്ടാ അയാളിപ്പോ ചെയ്യാ ?
*അമേരിക്കൻസോഡാ പഫ്സ് ഇൽ
നിന്നും യുദ്ധം ചെയ്ത്
അമേരിക്കയെ മോചിപ്പിക്കാൻ
ഒബാമയ്ക്കെന്നെങ്കിലും പറ്റുമോ ?
ബൂസ്റ്റ് കമ്പനി
ബൂസ്റ്റ് നിർത്തലാക്കിയാൽ
എനർജി കിട്ടാൻ പിന്നെ സച്ചിനെന്തു ചെയ്യും ?
നെടുമ്പാശ്ശേരി വിമാനത്താവളം
പാവറട്ടി സെന്ററിൽ കൊണ്ടുവന്നു വെച്ചാൽ
കൊച്ചിക്കാർക്കത് സങ്കടമാകുമോ ?
മേൽപ്പറഞ്ഞ ചോദ്യങ്ങളുടെ
നിസ്സാരങ്ങളായ ഉത്തരങ്ങൾ
അടുത്ത കണ്‍സൈൻമെന്റിൽ
തീരത്തടുക്കുമെന്ന് പറഞ്ഞത്
ശരിയാണോ ?
സത്യം പറയാലോ
അതിശയോക്തിയോ
അതിശയപ്പത്തിരിയോ
ഞാനിന്നു വരെ കണ്ടിട്ടില്ല
അതുകൊണ്ട് തന്നെ
ഡിഫൈൻ ചെയ്യാൻ പറ്റാത്ത
ഒരവസ്ഥയെ വിശദീകരിക്കാൻ
ഇത്രയൊക്കെ കഷ്ട്ടപ്പെട്ടത്
ഒരു തെറ്റാണോ ?
അല്ല
അതൊരു തെറ്റാണോ ?
അല്ല, അതൊരു തെറ്റാണോ?
ReplyDeleteആണോ ...അതൊരു തെറ്റാണോ ?
Delete