വിനോദങ്ങളിലെ
വൈകുന്നേരങ്ങൾ
വഴികൾ നീളെ
കളഞ്ഞുപോകുമ്പോൾ പോലും
ആഹ്ലാദിക്കുന്നവനാണ്
ഞാനെങ്കിൽ,
ന്യായമായും അതിനൊരു-
കാരണമുണ്ടെന്ന് കരുതുന്നെങ്കിൽ,
ആഗ്രഹങ്ങളുടെ രൂപത്തിലാണെന്റെ
നഗരകവാടങ്ങളെങ്കിൽ,
ലഹരിക്കുപ്പികളാണതിന്റെ
വഴിവിളക്കുകളെങ്കിൽ,
അർമാദമൊരു സാമ്രാജ്യമെങ്കിൽ,
എങ്കിൽ..
എങ്കിൽ..
എങ്കിൽ...
ഞാനാണതിന്റെ
കിംഗ്
നീയാണെന്റെ
കിംഗ്ഫിഷർ.
വിജയ് മല്യ സന്തോഷിക്കട്ടെ
ReplyDelete:) good one
ReplyDelete