May 15, 2014

നിരാശന്റെയും നിരാലബരുടെയും നാമത്തിൽ ..!

കോമേഡിയൻമാരുടെ  പിതാവേ
അരക്ഷിതാവസ്തയില്രിക്കുമ്പോൾ
അങ്ങയുടെ രാജ്യം വരണമേ...
ബോറടിക്കുമ്പോൾ കുടിക്കാൻ
ശൂന്യതയൊഴിച്ചു തരേണമേ
നഗ്നത മറയ്ക്കാൻ
കോമഡി തുന്നിത്തരേണമേ...
ഞാനും നീയുമവളും അവനും
ചിരിച്ചു ചിരിച്ചു മരിക്കേണമേ

നിഷ്ക്കാസിതന്റെ തെരുവിൽ
സ്വപ്‌നങ്ങൾ വിൽക്കുന്നു.
അവിടം ഞങ്ങൾക്കുള്ളതാകുന്നു.


ആമേൻ ..................!

2 comments:

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...