Oct 28, 2014

നദികൾ പറവകൾ കുപ്പായകുടുക്കുകൾ.

അവസാനത്തിന്റെ 
നദികൾ 
വറ്റിയ  നിമിഷം 
 കോട്ടിൻ 
കീശയിൽ നിന്ന് 
ഒരു പറ്റം  പക്ഷികൾ 
പറന്നു പോകുന്നു 
പറന്നു പറന്നു പോകുന്നു 
അവ ചോര പറ്റിയ ഹൃദയത്തിന്റെ 
ഭാഗമായിരുന്നോ എന്ന് ഞാൻ 
ഒരിക്കലും സംശയിച്ചില്ല.
ഗതകാലങ്ങളിൽ പലരുടെ ദേഹങ്ങളിലായി  
നഷ്ടപെട്ട നങ്കൂരങ്ങളുമായി
അവ തങ്ങളുടെ കപ്പലുകളിലേയ്ക്ക് 
തിരിച്ചു പോയിരിക്കാമെന്നോ 
ബലൂണുകൾക്കൊപ്പം  
പറക്കുന്നുണ്ടാവണമെന്നോ
പരസ്പരം തുറക്കാൻ കഴിയാത്ത 
പൂട്ടുകളായിരിക്കമെന്നൊ 
കരുതുകയെന്നതിനപ്പുറം
രണ്ടു ധാരണകൾക്ക് നടുവിൽ 
നില്ക്കുകയെന്നത്
നിന്നെ മറക്കുന്നതിനെക്കാൾ  
ദുഷ്ക്കരമായ പ്രക്രിയയാകുന്നു
ആയതിനാൽ മാത്രം  
എന്റെ  കുപ്പായം 
എന്റെ വെളുത്ത കുപ്പായം 
ഇരുട്ടിലെക്കൂരിവിടുന്നതിൻ പ്രകാരം 
എന്റെ നങ്കൂരങ്ങളുപേക്ഷിക്കപെടുന്നു 
മൂന്നു പാറകൾ ചുമന്നു പറക്കു-
​കയാണ് ഞാനിപ്പോൾ

വിഹായസ്സിലെ ചിറകു ജീവീ 
എന്റെ കുപ്പായത്തിന്റെ കീശകൾ 
കീറിപ്പോയിരിക്കുന്നു 
എന്നോടോരിക്കലും ക്ഷമിക്കാതിരിക്കുക    

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...