Jun 2, 2015

മർദ്ദന മുറകൾ

അടിയന്തിരാവസ്ഥക്കാലത്ത് 
തടവിലാക്കപ്പെട്ട ഞാൻ
മർദ്ദനമുറകൾക്ക്‌ ശേഷമുള്ളയേതോ യാമത്തിൽ
ശലഭങ്ങൾ പാറുന്ന സ്വപ്നം കണ്ടു ;
പൂർവകാലത്തിലെ സഹപാഠി
ഒരു പഫ് തരുന്നു
സിഗരറ്റു പുകയിലെ പൂക്കളെ
കൊണ്ടു  ഞാൻ,
അന്തരംഗം പുകയിലസുഗന്ധ-
പൂരിതമായപ്പോൾ
പൂക്കുവിൻ പൂക്കുവിൻ
പുലരികളെ എന്ന പാട്ടെഴുതി
ആരെയും കാണിച്ചില്ല
എവിടെയും പാടിയില്ല
കൊണ്ട് കൊണ്ടങ്ങു നടക്കുകയാണ്
നിനവുകൾ പോലെ,
നിരാമയന്റെ നിലവിളികൾ പോലെ
 വന വഴിയുടെ  ഇതളുകളിലെയ്ക്ക്
എനിക്കൊപ്പം വന്ന ചങ്ങാതിയുടെ
കയ്യിലതാ കറാരയുടെ തലപ്പെരിയുന്നു
അയാളത്  കൊണ്ട് പുതിയ പൂക്കൾ വിരിയിക്കുന്നു
തിളക്കത്തിന്റെ തുമ്പെന്റെ നാഭിയിൽ തട്ടിച്ച്
എനിക്ക് വറ്റിൽ ഉപ്പു ചേർത്ത് തന്നവരെ ചോദിച്ചു
തായ്മരത്തിലെ കൂടന്വേഷിച്ചു
എനിക്കെന്റെ പൂച്ചകളെ തുറന്നു വിടാനാവില്ലായിരുന്നു
എനിക്കാ പാട്ടുകൾ നിർത്തെണ്ടതില്ലായിരുന്നു
എനിക്ക് ഞാൻ വേണമെന്ന് പോലുമില്ലായിരുന്നു
അയാളെന്നിൽ ചെമ്മണ്‍പാതകൾ ചെയ്യുന്നതിൻ മുന്പ്
ഉണരാൻ വേണ്ടി ഞാൻ ശ്രമിച്ചു
ആ  ചായക്കൂട്ടുകൾ
എന്നിലില്ലെന്നെത്ര പറഞ്ഞതാണ്
എനിക്കേറെ നേരം വേനലിലാവാനാവില്ലെന്ന്
എന്തുമാത്രം പാടിയതാണ്
സമ്മതമെന്റെ മതമല്ല
എന്നെക്കൊണ്ടതിനു കഴിയില്ല
ഉണരണമുണരണം സ്വപ്നമേ
എന്നെയുപെക്ഷിക്കൂ
കഴിഞ്ഞില്ല കണ്‍പോള വിടരും മുൻപേ
അവന്റെ കഠാര എന്നിലോടുന്നു
അവസാനത്തെ തുള്ളി ചോരയിൽ നിന്ന്
തീ പിടിച്ചു  മരിക്കും മുൻപേ
സ്വപ്നത്തിൽ നിന്നുണരും മുൻപേ
രക്തത്തിൽ കൊത്തിയ മുത്തം 
ഒരാൾക്കായി കാത്തു വെയ്ക്കുന്നു .
നീ നിന്റെ തീനാളങ്ങളിൽ തീർന്നു പോകുകയാണ്
അവരെന്നോടോന്നും പറഞ്ഞിട്ടില്ല
നിങ്ങൾ പറയുന്ന
സമരത്തെക്കുറിച്ച്.
എനിക്കൊന്നുമറിയില്ല.

1 comment:

  1. എനിക്കൊന്നും പുടികിട്ടെല്ല്യ. എന്റെ വിവരക്കേട് എന്നല്ലാതെ ഒന്നും പറയാല്ല്യ

    ReplyDelete

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...