Jun 8, 2015

നിന്നെ?

ഒഴുകിയോഴുകിയുലഞ്ഞലഞ്ഞു
വന്നഴിച്ചെടുത്തുകൊണ്ടുപോവുമാ-
ജീവനെ -
ക്കുറിച്ചോർക്കും പാട്ടിനെ -
കൊണ്ടു വന്ന കാറ്റിനെ-
കടത്തി വിട്ട ജനലിനെ -
തഴുകി നിന്നയഴികളെ -
പിടിച്ചുലച്ചഴിച്ചു നോക്കിനിന്ന
മിഴികളിൽ നി-
ന്നൊഴുകിവന്നു ചെന്നുചേർന്ന
നദികളെ, ആ വഴികളെ-
കണ്ടുകണ്ടു വിണ്ടടർന്ന
ചുണ്ടുമായിയൊഴുകിമാഞ്ഞയാ-
ത്മാവിനെ..

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...