Jul 23, 2015

നാം നഗരങ്ങൾ !

കാപ്പുച്ചീനോ ഒഴുകിപ്പരന്നപോൽ
ഈ നഗരത്തിന്റെ രാത്രികാല-
നിമിഷങ്ങൾ പതഞ്ഞു തുടങ്ങുമ്പോൾ
അന്തപ്പുരങ്ങളുടെ കിളിവാതിലുകളിലെയ്ക്ക്
കാമുകന്മാരുടെ കാറിന്റെ ഹോണ്‍
കടന്നു ചെല്ലുന്നു
കഫേകൾ തുറക്കുന്നു
കച്ചേരി തുടങ്ങുന്നു 
രണ്ടു നിശ്വാസങ്ങളുടെ ഗീതങ്ങൾക്കിടയിൽ
വിശുദ്ധ പാപങ്ങളുടെ അപ്പങ്ങളിൽ
ചുണ്ടുരുമുന്നവർ -
അവർക്കവർക്കവരുടെ ഇരുട്ട്പരത്താൻ
കടവാവലുകൾ കവിത ചൊല്ലുന്ന
കറുത്ത കെട്ടിടങ്ങൾ നമ്മൾ
 രണ്ടു രണ്ടു
മെഴുകുതിരികൾ പോൽ 
ഒരേ ചൂടിനാൽ ഉരുകിയോഴുകുന്നവർ
പ്രേമമേ
ഇരുട്ടിൽ, കറുപ്പ് തിന്നവരുടെ തോക്കുകൾ പൊട്ടി
എന്റെ കസീനോകൾ പൂട്ടി
പറാവുകാരുടെ ചോര ചിന്തി
തെരുവ് നിറയെ നിനക്കെഴുതിയ കത്തുകൾ ചിതറി
ഇനിയുമിവിടെയിങ്ങനെ നിന്നാലെങ്ങനെ ?

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...