ഏറ്റവും തണുത്ത കാറ്റ് വീശുന്ന
ദിനരാത്രങ്ങൾ
പുല്ലു തിന്നാൻ പോയി
തിരികെ വരും നേരം
താഴ്വാരങ്ങളിൽ
കണ്ണുനീർ പൊഴിക്കാതെ ഞാൻ നിന്ന്
ചിരിക്കയാൽ
ആഴത്തിൽ അട്ടഹസിച്ച്
നീ മെല്ലെ കരയുകയാൽ
നമുക്ക് നല്ല സ്നേഹം തോന്നും
രോമപ്പുതപ്പിട്ട മുയൽ കുഞ്ഞിനോട് പറയൂ
കെട്ടിപ്പിടിക്കുമ്പോൾ
പാട്ട് കേൾക്കുമെന്ന്
പതുക്കെ ചിരിക്കുമ്പോൾ
മഞ്ഞു പെയ്യുമെന്ന്
No comments:
Post a Comment