ആകാശം മുട്ടി
നീലക്കടൽതിര വരുമ്പോൾ
താഴെ വന്നു തോടും മേഘങ്ങൾക്കിടയിൽ
ചാഞ്ഞു നിന്നത് നോക്കും ചാപ്ലിൻ
വെയിലിനു കുറുകെ പിടിച്ച കാലൻ കുട
തിരയ്ക്ക് മുൻപേ മഴയ്ക്ക് മുൻപേ
വിജനതയിലേക്ക് വീശിയെറിയുന്നു
തിരയുയരും മുടിയിഴകളുമായ്
തിരയിലൊരുവലുടെ മുഖം തെളിയവെ
നോക്കി നിൽക്കും അയാളുടെ
നിഴലുകൾ നദിയായ് ഒഴുകി നീങ്ങുന്നു
ഉയര്ന്നെണീറ്റ നീലക്കടൽ
ആ അയഞ്ഞക്കുപ്പായക്കാരനെ
തൊട്ടുഴിഞ്ഞു പോകുന്നു
അടുത്ത വെയിലിനയാളുടെ
കുട നിവരുന്നു.
കുടയ്ക്ക് മേൽ ആകാശം
കൊണ്ട് നടക്കും ചാപ്ലിൻ
മേഘങ്ങൾക്കിടയിൽ
ഒരു മഴ കുടഞ്ഞു വിരിക്കുന്നു
No comments:
Post a Comment