Jun 15, 2016

വായുവിൽ വയലിൻ വയിക്കുമോരാൾ 
താഴെ കത്തും മെഴുകുതിരികൾ നോക്കി 
നെടുവീർപ്പിടുന്നു 
അയാൾ താഴെ നോക്കുമ്പോൾ 
തുറന്നു വെച്ച പുസ്തകങ്ങൾ 
തന്റെ നെടുവീർപ്പുകൾ  പിടിച്ചെടുക്കുന്നു 
കാറ്റിൽ തനിയെ 
താളുകൾ മറിയും 'കദാരെ'യുടെ 'പിൻഗാമി'
അരികിൽ ചൂടിനു 
ആവി പറക്കും സമോവർ   
മറിയും പത്രത്താളുകൾ, 
വർത്തമാനങ്ങൾ വർത്തമാനങ്ങൾ  
തേഞ്ഞുപോകുമർക്കൻ നിറം കൊടുത്ത,
മാഞ്ഞുപോകും ജീവൻ കൊടുത്ത   
ചുവന്ന നാടിൻറെ സംഗീതം
അയാൾ അയാൾ നേരെനോക്കുമ്പോൾ  
മേഘങ്ങൾക്കിടയിൽ പറക്കും മീനുകൾ 
അകാശമക്വേറിയം 
പച്ച ചായം ഇളകി പോകും 
ഭൂമിയിലെ നീരാവി 
മരങ്ങൾക്കിടയിൽ ചേർത്ത് പിടിച്ച ചില്ലകളോട് 
പറയും സ്വകാര്യം 
കേട്ടു പറന്ന പക്ഷികൾ 
ചിറകിൽ നിന്നും വീണ ഒറ്റതൂവൽ 
കണ്ടു കൊണ്ട് കണ്ടു കൊണ്ട് 
വായുവിൽ വയലിൻ വായിക്കും  
ഒരാൾ 

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...