Jul 5, 2016

മലമുകളിലെ കാടിനരികിൽ 
മേഘങ്ങളെ  തൊട്ടു തൊട്ടെന്ന മട്ടിൽ 
അരുവിപോൽ കിടക്കും കുട്ടീ 
താഴേക്ക് നീ അഴിച്ചുവിട്ട മുടിയിഴകളിലൂടെ
കുഞ്ഞുമാനുകൾ മല കയറി വരുന്നു 
തിരിച്ചുപോക്കിന് കൊതിക്കാത്ത പൂക്കൾ 
കണ്ടു കണ്ടു കൊതിക്കുകയാണവർ. 
കൊണ്ടുകൊടുക്കുമെങ്കിൽ ആ ഗന്ധമവർക്ക്
നീ നിന്റെയാ തെന്നലിനെ പറഞ്ഞുവിടില്ലേ? 
അസ്തമയത്തിനൊപ്പം 
പുതിയ കാടിന്റെ തണുപ്പിൻ പാട്ടു കേട്ടവർ 
നിന്റെ നെറ്റിയിൽ  ചാഞ്ഞുമയങ്ങിക്കോളും
​താഴ്വാരത്തിലെ കേട്ടു മടുത്ത 
വരണ്ട കാലൊച്ചകളിൽ 
അവർ ഇതാ പഴയ പുൽമേട് വിടുന്നു  
അരുവികളിലെ മേഘങ്ങളിലേക്ക് 
അവരതാ നിന്റെ മുടിയിലൂടൊഴുകി വരുന്നു 
മലമുകളിലെ കുട്ടീ 
നേരം പുലരുമ്പോൾ 
നിന്നിൽ മുഴുവൻ ഓടിനടക്കും മാൻകുട്ടികൾ   
 

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...