Jul 9, 2016

black coffee

ആരവങ്ങൾക്കും കലമ്പലുകൾക്കും നടുവിൽ
തളർന്നിരിക്കുന്നവർക്കിടയിൽ
ഒരു കാപ്പിക്കപ്പ് പൊട്ടിത്തെറിക്കുന്നു
തിര പോലെ കാപ്പിക്കുരുക്കൾ
അവർക്കിടയിൽ കാപ്പിക്കുരു മണം
ഉലാത്തുന്നു
വീണു കിടന്ന ഇലകൾ കണ്ടു-
നമുക്കിടയിൽ മേപ്പിൾ മരങ്ങൾ ഉണ്ടായിരുന്നോ
എന്നു തമ്മിൽ ചോദിക്കുന്നു
എന്തു തന്നെയായാലും നിങ്ങളുടെ ഡ്രംസ് ന്റെ താളം
ഞാൻ വൈകിയാണ് കേൾക്കുന്നത്
എന്തു ചെയ്യാനാണ് നമുക്കിടയിൽ
ഒരു വെള്ളച്ചാട്ടത്തിന്റെ
അകലം മാത്രമേയുള്ളൂ എങ്കിലും
നട്ടുച്ചകളും നടു രാത്രികളും
നേരം തെറ്റിയാണ്‌ എത്തുന്നത്
അതു കൊണ്ടാണ് വൈകിയുണരുന്നവർക്കിടയിൽ
കാപ്പിക്കപ്പുകൾ ഇങ്ങനെ പൊട്ടിത്തെറിക്കുന്നത്
കണ്ടു മുട്ടുന്നതിന്റെയും
കെട്ടിപ്പിടിക്കുന്നതിന്റെയും ദൈർഘ്യം കൂടുന്നത് 

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...