Sep 20, 2016

എങ്ങനെയും !

ആരുടേതെന്ന് 
തീർച്ചയില്ലാത്തൊരു വിഭ്രാന്തി
ആൾക്കൂട്ടത്തിന്റെ ശ്വാസകോശങ്ങളിൽ നിന്ന്
ഇറങ്ങിനടക്കുന്നു
പന്ത്രണ്ട് മുപ്പതിന്റെ തീവണ്ടി കാത്തു
ഒരാത്മാവിന്റെ പൊട്ടിച്ചിരി ഇരുട്ടിൽ നിൽക്കുന്നു
പ്രഥമ ദൃഷ്ട്യാ ഇത് തമ്മിൽ ബന്ധമൊന്നുമില്ല
എന്ന കാരണം പറഞ്
നമുക്ക് മുറിയിലെ വെളിച്ചം അണയ്ക്കാം
തിരകൾ പോലെ കമ്പളം കാലുകൾ മൂടുമ്പോൾ
സാലാ ഹറാമീ..
എന്തൊരു ഹരമീ ഞരമ്പിൻ ചിലമ്പൊലി..

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...