Oct 12, 2016

Guitar girl

ഒരു മാസം തണുപ്പിന് മുന്നേ 
വിപ്ലവത്തിന് ആവി പറക്കും- 
ചായയുണ്ടാക്കി കുടിച്ചും 
ബീഡി വലിക്കാതെ സഹിച്ചും 
മഴയിൽ  ഹൈവേകളിൽ കാറോടിച്ചും 
തീവണ്ടിയാത്രകൾ സ്വപ്നം കണ്ടും 
താലോലിച്ചു ഞാൻ സ്നേഹിച്ച 
രാത്രികളെന്റെ 
സ്വപ്നങ്ങളിലെ പിയാനോ 
കടത്തി കൊണ്ട് പോയി 
അരണ്ട വെളിച്ചത്തിൽ 
ചാഞ്ഞു വീണ നിഴലിനു കൊടുക്കുന്നു
വീടില്ലാത്തവർ  
തീ കൂട്ടി ചുറ്റും നടന്നു പാടിയ പാട്ടിന്റെ 
ബാക്കിയിപ്പോൾ  പിയാനോ മൂളുന്നു
അർദ്ധമയക്കത്തിൽ അത് കേട്ട് 
നൃത്തം ചവിട്ടും ബാൻഡ് സംഘം
ജീവന് നിറം കൊടുക്കുന്നു 
തിളങ്ങും ചന്ദ്രനും നാടോടികളും 
തൊട്ടോമനിക്കുന്നു  
ഈ  സ്വപ്നത്തിന്റെ ഇരുണ്ട നിറം ​
കാണാൻ ഞാൻ പറയുന്ന വഴിയിലൂടെ 
വേഗം 
വാ വാ വാ !

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...