Jun 1, 2017

തണുത്തുറഞ്ഞ തലയോട്ടിൽ നിന്നും 
മുല്ലവള്ളികൾ പടർന്നു പൊങ്ങി 
മേഘം തൊട്ടു കിളികൾ പാറുന്ന ആകാശം 
നിറയെ പടർന്നു നിന്നു -
ലഞ്ഞുലഞ്ഞു കാറ്റിനെ കൈ തട്ടി വിളിച്ചു-
പൂത്തു പൂവിട്ടു പുന്നാരിച്ചു നിൽക്കവേ
ഒന്നിനുമാവാത്ത പാട്ടുകാരൻ
സിത്താർ മുറുക്കി കുമ്പിട്ടിരിന്നാർക്കുവേണ്ടി
പാടുന്നു ഗസലുകൾ
ഇരുട്ടും നിലവും ഹൈവേകളിൽ
പരന്നു നിറഞ്ഞിട്ടും
 വളവു തിരിയുന്ന വാഹനങ്ങളുടെ വെളിച്ചം
കൊണ്ട് മാത്രം കാണുന്ന മുഖത്ത് നിന്നിറങ്ങി
വന്നു വരിയായി നിന്ന് കുഴലൂതുന്നതാരാണ്
പൊട്ടിച്ചിതറിവീണു മണം പരത്തിയത്
ആരുടെ ഓർമയിലെ തണ്ണിമത്തനാണ്?

No comments:

Post a Comment

ഏറ്റവും പ്രിയപ്പെട്ട വസന്തങ്ങളുടെ  നേരങ്ങളെ   കഴിഞ്ഞ കാലങ്ങളിൽ നിന്ന്  തുന്നിയെടുക്കുകയാണ് ഞാനിപ്പോൾ , പക്ഷെ  മേപ്പിൾ മരങ്ങളുടെ ഈ നഗ...