May 23, 2018

നമ്മൾ പാർത്തൊരു നഗരം ചുമന്ന്
അവർ  പോകുമ്പോൾ
നിരത്തുകളിലെ കെട്ടിടങ്ങളുടെ
കിളിവാതിലിലൂടെ നോക്കുന്നവരുടെ 
ഒരു വലിയൊരു കൂട്ടം ആകാംക്ഷകളെ
എവിടെയാണെവിടെയാ-
ണെവിടെ നിന്നോ വെന്നെങ്ങോട്ടോ
പോകുമെന്റെ സ്വന്തം,
നിന്റെ പേരുള്ള  കാറ്റുകൾ
എന്ന പോലെ ജിജ്ഞാസ -
പേറി വരുന്ന നോട്ടങ്ങൾ
മുന്പ് നഗരമിരുന്ന ഇടത്തിലേക്ക്
പായുന്നുവെങ്കിൽ
എന്തുണ്ടവിടെ നഗരത്തിനു പകരം ?
എന്ന് തോന്നുന്നെങ്കിൽ
ഐസുപോൽ തണുത്തുറഞ്ഞ ശൂന്യത
പുതിയ കാറ്റിൽ പഴയ നഗരാതുരത
ഇവയല്ലാതില്ലോന്നും പുതിയവ വേറെ 
എങ്കിലുമാവതില്ല  മറക്കുവാൻ
പഴയ നഗരം നിന്നയിടങ്ങളെ
എന്ന് വന്നലെന്തു ചെയ്യും
വിഷാദത്തിനു വശപ്പെടാതിരിക്കാൻ 
പോപ്പ് സംഗീതം ശ്രവിക്കാം 
ശമനമുണ്ട്,അതെ 
 മിസ്റ്റർ ഡറൂല
എനിക്കുമിപ്പോൾ
തോന്നുന്നുണ്ട് നിങ്ങള്ക്ക് തോന്നിയ പോൽ
മുന്തിയയിനം  നഷ്ടബോധം
യെസ്!
ഐ ഒണ്‍ലി മിസ്സ്‌ ഇറ്റ്‌ വെൻ ആം ബ്രീതിംഗ് 

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...