Jul 24, 2018

Wanted !

പതിവിലധികം പൂർണചന്ദ്രൻമാർ 
തിങ്ങി നിറഞ്ഞ ആകാശമുള്ള രാത്രിയിൽ 
അത്രയത്ര ധവളപ്രകാശം നിറഞ്ഞവേളയിൽ 
അതിനുമാത്രം വെളിച്ചം 
വേണ്ടതില്ലായിരുന്ന ഞാൻ 
സ്വര്ണവര്ണമുള്ള വാഹനത്തിൽ കയറി
പടിഞ്ഞാറോട്ടു പായുകയായിരുന്നു
മുന്നിലേക്ക് പോകും തോറും
വഴി മൂവായിരം വഴികളായി
തുറക്കുന്നു
മൂവായിരം വഴികളിലേക്ക് തിരിയുന്നു
വാഹനം നിറുത്തി പുറത്തിറങ്ങി
ഏറെയായി ഒരുവനെ തിരഞ്ഞു നടക്കുന്നു
കോട്ടയുടെ പള്ളിവാതിൽ
എനിക്കു മുന്നിൽ അടഞ്ഞു കിടന്നു
മൂവായിരം വാതിലുകൾ
അടഞ്ഞു കിടക്കുന്നു
ഹോ എന്താണിത്
മുകളിലേക്ക് നോക്കിനോക്കി
മൂവായിരം നക്ഷത്രങ്ങൾ
മൂവായിരം നക്ഷത്രങ്ങൾ
സൈഡിലേക്ക് നോക്കി നോക്കി
മൂവായിരം ബോഗൻ വില്ല ചെടികൾ
മൂവായിരം ബോഗൻ വില്ല പൂക്കൾ
വീണ്ടും വശങ്ങളിൽ നോക്കുമ്പോൾ
മൂവായിരം വാഹനങ്ങൾ
മൂവായിരം സൈക്കിളുകൾ.
കാലിൽ വന്നുരസുന്നു
മൂവായിരം പൂച്ചക്കുഞ്ഞുങ്ങൾ
അതാ കവാടം തുറക്കുന്നു
മൂവായിരം കവാടങ്ങൾ
തുറക്കുന്നു
അകത്തു കടന്ന ഞാൻ
മൂവായിരം കപ്പലണ്ടി പതിച്ച
മിട്ടായി തിന്നുന്നു
എന്നെ കാണാതായെന്ന് തോന്നുന്നു
എഴുന്നേറ്റു പോയി കണ്ണാടി നോക്കുന്നു
മൂവായിരം കണ്ണാടി നോക്കുന്നു
മൂവായിരം എന്നെ നോക്കുന്നു
മൂവായിരം എന്നെ കാണാതെ പോകുന്നു
എന്നെ കാണാൻ കൊതിയാവുന്നു
എന്നെ നോക്കിയിറങ്ങുന്നു
എന്നെ മാത്രം നോക്കിയിറങ്ങുന്നു
ആ വീടിനെ പിന്നിലാക്കുന്നു
മൂവായിരം വീടിനെ പിന്നിലാക്കുന്നു
മൂവായിരം വഴി വിളക്കുകൾ തെളിയുന്നു
മൂവായിരം തിരിവുകൾ തിരിയ്ക്കുന്നു
മൂവായിരം പൂച്ചക്കുഞ്ഞുങ്ങൾ
ഒപ്പം വരുന്നു
മൂവായിരം പൂർണ ചന്ദ്രന്മാർ
നിന്നയിടം വരുന്നു
അവിടെ അതാ
ഞാൻ ഒരു ചന്ദ്രനെ നോക്കി നിൽക്കുന്നു
അതാ ഞാൻ മറ്റൊരു ചന്ദ്രനെ നോക്കി നോക്കി നിൽക്കുന്നു
മൂവായിരം ചന്ദ്രനെ നോക്കി നിൽക്കുന്നു
ഓടിച്ചെന്ന് ഒപ്പം നിൽക്കുന്നു
ഒപ്പം നിൽക്കുന്നു ഒപ്പം നിൽക്കുന്നു ഒപ്പം നിൽക്കുന്നു
മൂവായിരം ഞാനൊന്നിച്ചു നിൽക്കുന്നു
എന്നെ കണ്ടെന്നോർമ വരുന്നു
മൂവായിരം ചന്ദ്രനെ കാണുന്നു
മൂവായിരം നക്ഷത്രങ്ങളെ കാണുന്നു
മൂവായിരം മേഘങ്ങളെ കാണുന്നു
അതാ മൂവായിരം എന്നെ തിരിച്ചു കിട്ടുന്നു
മൂവായിരം തവണ തിരിച്ചു കിട്ടുന്നു
മൂവായിരം തവണ ചിരിക്കുന്നു
മൂവായിരം തവണ കരയുന്നു
മൂവായിരം തവണ തോളിൽ തട്ടുന്നു
മൂവായിരം പേരും നടന്നു പോകുന്നു

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...