Jul 21, 2018

ജിന്നുകളുടെ നഗരം

നിറയെ നിറയെ ഇലകൾ 
നിറഞ്ഞ ചെടികൾക്കരികിൽ 
പോർ വിമാനങ്ങളുടെ 
ഡമ്മികൾക്കിടയിൽ 
ചെമ്പൻ ചുരുൾ മുടിയുള്ള 
പെൺകുട്ടികൾക്കരികിൽ 
കർമ്മനിരതരായ 
യന്ത്രകുഞ്ഞുങ്ങൾക്കരികിൽ 
ഏകനായേകനായിരിക്കവേ 
വിരസതയുമായി മല്ലുപിടിക്കാൻ 
ഇഷ്ടത്തിന് പല ജാതി ജിന്നുകളെ 
സൃഷ്ടിക്കുകയാണ് 
എനിക്കില്ലാതെ പോയ 
ഗപ്പികുഞ്ഞുങ്ങളുടെ പേരിൽ 
ഞാൻ കണ്ടിട്ടില്ലാത്ത 
പാവോ പക്ഷികളുടെ രൂപത്തിൽ 
എന്നെ തൊടാത്ത 
ഹിമാലയൻ പൂച്ച കുഞ്ഞുങ്ങളായി 
ഞാൻ തൊടാത്ത 
ഡാൽമേഷ്യൻ കുഞ്ഞുങ്ങളെ പോലെ 
ആറായിരമാറായിരം 
മിന്നാമിനുങ്ങുകളായി 
ജിന്നുകൾ ജിന്നുകൾ വന്നിറങ്ങി-
യൊരു സുന്ദര നഗരതീരമാവുകയാണ് 
മാന്ത്രിക വടി വീശി കൈ കുഴഞ്ഞെങ്കിലും 
വിരസതയതാ കാലിൽ വാലുരുമ്മി 
കുറുകി നാഗരാതിർത്ഥി കടന്നു പോയി 
ഇതായിപ്പോൾ നഗരമതിന്റെ ലഹരിയിയുടെ തിരകളിലേക്ക് 
ജിന്നുകളുടെ തോളിലേറി നീന്തുന്നു
ഹായ് ..!

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...