Jul 4, 2019

നീ വിഴുങ്ങിക്കളഞ്ഞ 
അസ്തമയ ചന്ദ്രന്റെ 
മേഘങ്ങളെക്കുറിച്ച് 
ഓർക്കുകയാണ് 
ഞാനിപ്പോൾ. 
നിറങ്ങളെ മറന്നുപോയ
മഴവില്ലെന്നല്ലാതെ,
ആളുകൾ തിങ്ങി
ഈണം നഷ്ടമായ
തെരുവെന്നല്ലാതെ,
ആകാശത്തെ പിന്നെ
നീലയായി സങ്കല്പിക്കാനേ
കഴിഞ്ഞിട്ടില്ലെന്നല്ലാതെ,
മറ്റെന്ത്‌ പറയാനാണ്!

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...