Jul 4, 2019

ഒരു കടുത്ത അസ്വസ്ഥതയുടെ മേലേക്ക് 
ചായുന്ന ചുവന്ന പട്ടത്തിന്റെ 
നൂലിൽ പിടിച്ചു നിൽപ്പാണ് 
നിഴലിന്റെ ഭൂപടത്തിൽ 
ഒരു പെൺകുട്ടി.
ഏറ്റവും ഭംഗിയുള്ള മേഘങ്ങളെ
ഓർമ്മിപ്പിക്കും വിധം
അവളുടെ കീറിയ കുപ്പായം.
കീറിയ ഭാഗങ്ങൾ അവൾ
തുന്നാതെ തുറന്നിട്ടിരിക്കുന്നു
അതിലൂടെ ആകാശത്തിന്റെ
നീലിമ കാണിക്കുന്നു.
ടൈയാൻഷൻ പർവ്വതനിരകൾ കാണുന്നു.
മഞ്ഞയോർക്കിഡ്‌ പാടങ്ങൾ കാണുന്നു.
കീറിയ കുപ്പായഭാഗങ്ങളിലൂടെ
അവളിലേക്ക് നിറയെ
ലില്ലിപ്പൂക്കൾ വാരി നിറയ്ക്കണം
എന്നോർത്തു നിൽപ്പാണ് ഞാൻ.
പറയൂ
മേൽപ്പറഞ്ഞ അസ്വസ്ഥകൾക്ക്
മറ്റൊരു പേര് പറയൂ..



No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...