Apr 23, 2020

ശ്രദ്ധിക്കൂ
ആകസ്മികതകളിൽ നിന്ന്
ഒളിച്ചുകടക്കാൻ
ഏകാകികൾക്ക്
കഴിയില്ല
അവരുടെ
ബൈസൈക്കിളിനു
'ഠ'
എന്നയക്ഷരമില്ല !
സഞ്ചരിക്കാൻ
തീവണ്ടിപ്പാതകളില്ല
രഹസ്യങ്ങൾക്ക്
സൂക്ഷിപ്പുകാരില്ല.
വാഴത്തോട്ടങ്ങളിലെ
ചീരത്തണ്ടുകൾ പോലെ
അവ
തഴക്കത്തിൽ
വളരുന്നു
തൽക്ഷണം
വെളിപ്പെട്ടു കിട്ടുന്ന
ലോകത്തിലെ
നിഴൽമരങ്ങളിൽ
വാതായനങ്ങൾ
കണ്ടെത്തുന്നു.
കുത്തി നിർത്തപ്പെട്ട
കമ്പിറാന്തലുകൾ
നോക്കിയാണ്
അവരുടെ
പലായനം
ഓരോ
രാത്രികളുടെയും
ജനിതകങ്ങളിൽ
അവരവശേഷിപ്പിക്കുന്ന
തേങ്ങലുകളാണ്
അവയ്ക്കടയാളം.
ബാന്റ് മേളം തുടങ്ങുന്നു
ആകസ്മികതകളിൽ
നിന്ന്
ഏകാകികൾ
'ഠ' നഷ്ടപെട്ട
ബൈസൈക്കിളുകൾ
പറത്തി പോകുന്നു.
ധൃതിയിൽ
വാഷ്‌റൂമിലെ
കണ്ണാടിയിലെ
പ്രതിബിംബത്തിലേക്ക്
മൊബൈൽ ഫോണുമായി
കടന്നു വന്ന
കറുത്ത
ചുണ്ടുകളുള്ള
പെൺകുട്ടി
സംശയമൊട്ടുമില്ലാതെ
ആ കവിത
പൂരിപ്പിച്ചു പോകുന്നു.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...