Apr 23, 2020

പ്രേമത്തിന്റെ യാത്രകൾ 

സൂര്യകാന്തി
തോട്ടങ്ങൾക്ക്
കുറുകെ
സഞ്ചരിക്കവേ
കാറ്റിൽ നിന്ന്
വേർപ്പെട്ടു പോയ
വിത്തുകൾ
എന്ന ഉപമയ്ക്ക്
യോജിക്കും വിധം
കുട്ടിക്കാലങ്ങളിൽ
നിന്ന്
പുറന്തള്ളപ്പെട്ട കുട്ടി
പുരാതനമായ
വികാരങ്ങളിൽ
ഒന്നാമനായ
വിശപ്പിന്റെ
ശല്യം കൊണ്ട്
കരയുന്നു.


എട്ടാം ബോഗിയിൽ
ചുറ്റിപ്പിടിച്ചിരുന്നു
ചുംബിക്കാനൊ-
രുങ്ങുന്നവരുടെ
ചുണ്ടിലെ
അപ്പതുണ്ടുകൾക്ക്
അവന്റെ വയറിന്റെ
കൃത്യം പാകം.


കാലം പോലെ
നിമിഷം കൊണ്ട്
കുറുകെ പാഞ്ഞു
പോകുന്ന
തീവണ്ടിയുടെ
ചാനലുകളിൽ വെച്ച്
അവർ പരസ്പരം
ഒളിച്ചു വെക്കാതെ പോയ
മുറിവുകളുടെ ചുണ്ടുകൾ
അവന്റെ വിശപ്പിന്
അപ്പമാകുന്നത് കൊണ്ട്
മാത്രം
പ്രേമം പൂത്ത
അപ്പക്കൂടകളിൽ
സ്വയം 

നഷ്ടപ്പെട്ടുപോവുന്നവരാവുകയാണ് 
ഈ തീവണ്ടിയിലെ
കമിതാക്കൾ..

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...