May 4, 2020

A
നിരക്ഷരരായ രണ്ടു വൃദ്ധരെപോലെ നമ്മൾ
പതിയെ കുന്നിറങ്ങിപ്പോകും
തിരിഞ്ഞുനോക്കി ജീവിതം എന്ന്
നെടുവീർപ്പിടും


B
ഒട്ടും വേഗതയില്ലാത്ത 

വാഹനമായിരുന്നു
ഏകാന്തത 

എന്ന് കരുതുന്നവർ
നമുക്ക് കുറുകെ 

നടന്നലിയുന്നു.


C
പാശ്ചാത്യസംഗീതത്തിന്റെ ഒരല
നമ്മൾ ചെവിയിൽ തിരുകുന്നു
അടുത്ത നിമിഷം നമ്മൾ 

നിമിഷങ്ങളെ 

കുറിച്ചെന്തൊക്കെയോ 

ഓർക്കുകയും
നമ്മെ പാടെ 

മറന്നൊഴിയുകയും ചെയ്തു


D
യഥാക്രമം എ ബി സി ഡി എന്നിവയുടെ ബന്ധം തിരയാൻ നിൽക്കരുത്
ഇതൊക്കെ ഇത്രയൊക്കെ തന്നെയേ ഉള്ളൂ എന്ന് കരുതണം വെരി സിംപ്ലി
ഉച്ചയൂണിനു പിറകിലെ കനപ്പെട്ട സാഹസം

തേങ്സ്


(Febru.2019)

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...