Oct 21, 2013

കഴിഞ്ഞ കാലത്തിലെ ആകാശം -ആഗ്രഹം -അവധിക്കാലം

കഴിഞ കാലത്തിലെയവധിക്കാലത്തിൽ 
പണിതുയർത്തിയ ഉപന്യാസത്തിന്റെ 
പൂട്ട്‌ പൊട്ടിപ്പോവുന്നു ;

രക്ഷ തേടി പറക്കും പ്രാവുകൾ 
തോക്കുധാരിയുടെ ഉന്നത്തിൽ നിന്ന് 
മേഘങ്ങൾ കാണുന്നു 

ആകാശം 
വിശാലമായ താവളമെങ്കിൽ
എത്ര കിളി വാക്കുകൾക്ക്
ഇടം കൊടുക്കും 
ആകാശത്തിന്റെ നിഘണ്ടു ?

1 comment:

  1. രക്ഷപ്പെടട്ടെ ആകാശത്തിലേയ്ക്ക്!

    ReplyDelete

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...