Apr 16, 2020

സൂക്ഷിച്ചു നോക്കിയാൽ
നിനക്ക്
മുപ്പത്തിയഞ്ചോളം
സന്ദര്ശകരുണ്ടെന്ന്
എനിക്ക് കാണാം
തവിട്ടു നിറമുള്ള മുടിയിൽ
വിളർത്ത വെള്ളപ്പൂക്കൾ
കാപ്പിക്കുരുക്കണ്ണിൽ
നിറഞ്ഞ നീലക്കടൽ
കാണാൻ വരുന്ന
സന്ദർശകരെ
എനിക്കറിയാം
മുപ്പഞ്ചു തവിട്ടുനിറ-
ഷൂസുകൾക്ക് മേലെ
ഞാൻ ശൂ വെച്ചിട്ടുണ്ട്
മുപ്പത്തിയഞ്ചു കറുത്ത
തൊപ്പികൾ
സുന്ദരങ്ങളായ തലകൾ
വഹിച്ചു കൊണ്ട് പോകുന്നതും
കണ്ടിട്ടുണ്ട്
എന്റെ പ്രണയത്തിലെ
ഭംഗിയില്ലാത്ത 
കാക്കകൾ
അവയ്ക്കു മേലെ
ഇതാ അപ്പിയിട്ടു
പറക്കുന്നു.
ഇനിയുള്ള
മുപ്പത്തിയഞ്ചു
ചിത്രപതംഗങ്ങളെ കുറിച്ച്
ഞാൻ പറയത്തില്ല
അവയെന്റെ
പ്രേമത്തിലേക്കു
മാറിയിരിക്കുന്നു
ചിറകടിക്കുന്ന
ചിത്തഭ്രമങ്ങൾ.

സൂക്ഷിച്ചു നോക്കുമ്പോൾ
മുപ്പതു സന്ദര്ശകരുള്ളതായി
ഇപ്പോഴെനിക്കറിയാം
മുപ്പതു കാലൻ കുടകൾ
ഞാൻ കമ്പിയൊടിച്ചു
വെച്ചിട്ടുണ്ട്
മുപ്പതു വിരലുകളിൽ
എന്റെ  റോസമുള്ളുകൾ
കൊള്ളിച്ചിട്ടുണ്ട്
ആ  മുറിവുകൾ
നീ കണ്ടുകാണാനിടയില്ല
മുപ്പതു ദല-
മർമ്മരങ്ങൾ
എന്റെ വിതുമ്പലുകളിൽ
ഇതാ ഓശാന പാടുന്നു

ഇപ്പോഴിതാ
ഇരുപതു സന്ദർശകർ
നിന്റെ പടിക്കെട്ടു കയറുന്നു
കറുത്ത ഇരുപതു മേലങ്കികളിൽ
എന്റെ പൂച്ചക്കുഞ്ഞുങ്ങൾ
പല്ലുകളുരസുന്നു
കീറിയ ദ്വാരങ്ങളിൽ
ഈർഷ്യകളുപേക്ഷിക്കുന്നു.
ഇരുപതു പുത്തൻ 
ചുംബനങ്ങൾ നിന്റെ
വിരലുകളിൽ ഇപ്പോൾ
കൊരുത്തുവെയ്ക്കില്ല
അവയെന്റെ വിജനതകളിൽ
പൂക്കാനുള്ളവയാകുന്നു   

 ഇപ്പോൾ നിനക്ക്
സന്ദര്ശകരില്ല
അതെ 
ഏറ്റവും അടുപ്പമുള്ള
പട്ടിക്കുഞ്ഞിനെ
തുറന്നു വിടുന്നയാനന്ദമാണ്
ഇപ്പോൾ.

നാമൊരിക്കലും
ഇനി കണ്ടുമുട്ടുകയില്ല
കുന്നിന്പുറങ്ങളിൽ ശേഷിക്കുന്ന
പർപ്പിൾ പൂക്കൾക്കിടയിൽ നിന്ന്
നിന്നെ പറിച്ചെടുത്തു
സൂക്ഷിക്കുക
മാത്രമാവും ശേഷിക്കുന്ന
നേരങ്ങളിൽ 
എനിക്ക്
ചെയ്യാനുണ്ടാവുക.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...